
തിരുവനന്തപുരം:അധ്യാപകരുടെ നിയമനാംഗീകാരം, റഗുലറൈസേഷൻ, പ്രൊബേഷൻ, പ്രൊമോഷൻ എന്നിവയ്ക്കായി കെ-ടെറ്റ് സർട്ടിഫിക്കറ്റുകൾ ലഭ്യമാകുന്നതിലെ കാലതാമസം ഒഴിവാക്കാൻ പുതിയ നിർദേശവുമായി പരീക്ഷാ ഭവൻ.
2026 ഓഗസ്റ്റ് 8, 9 തീയതികളിൽ നടത്തിയ സ്‌പെഷ്യൽ കെ-ടെറ്റ് പരീക്ഷയുടെ ഫലം സെപ്റ്റംബർ 19നാണ് പ്രസിദ്ധീകരിച്ചത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർ തലത്തിലും പരീക്ഷാ ഭവൻ തലത്തിലുമുള്ള പ്രമാണ പരിശോധനകൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിന് കാലതാമസമുണ്ടാകാൻ സാധ്യതയുണ്ട്. സർട്ടിഫിക്കറ്റുകൾ വൈകുന്നതു മൂലം അധ്യാപകർക്ക് ആനുകൂല്യങ്ങൾ തടസ്സപ്പെടാതിരിക്കാൻ ബന്ധപ്പെട്ട ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ, ktet.helpdesk@gmail.com എന്ന ഇമെയിൽ വഴിയോ കെ-ടെറ്റ് ഫലം നേരിട്ട് പരിശോധിച്ച് നടപടികൾ സ്വീകരിക്കാമെന്ന് പരീക്ഷാ കമ്മീഷണറുടെ കാര്യാലയം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |