SignIn
Kerala Kaumudi Online
Sunday, 27 September 2026 7.38 AM IST

വിഴിഞ്ഞം അക്രമസമരം: എൻ.ഐ.എ അന്വേഷണം വേണമെന്ന ഹർജി തള്ളി

highcourtofkerala

കൊച്ചി: വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള സമരത്തിനിടെ നവംബർ 27നുണ്ടായ അക്രമസംഭവങ്ങളിൽ അന്വേഷണം എൻ.ഐ.എയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് റിട്ട. ഡിവൈ.എസ്.പിയും വിഴിഞ്ഞം സ്വദേശിയുമായ പി. ഗോപകുമാരൻ നായർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇപ്പോൾ എൻ.ഐ.എ അന്വേഷണം ആവശ്യമില്ലെന്നും വിലയിരുത്തി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഹർജി തള്ളിയത്.

സമരക്കാർ ആക്രമണം നടത്തിയിട്ടും പൊലീസ് ഫലപ്രദമായ നടപടിയെടുത്തില്ലെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. അക്രമികൾ പൊലീസ് സ്റ്റേഷൻ തകർത്തതടക്കമുള്ള സംഭവങ്ങൾ ഹർജിയിൽ വിവരിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURTOFKERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA