SignIn
Kerala Kaumudi Online
Saturday, 20 June 2026 10.15 AM IST

എൻ എം വിജയന്റെ മരണം : ഐ സി ബാലകൃഷ്ണൻ എം എൽ എയുടെ വീട്ടിൽ പരിശോധന നടത്തി

READ ENGLISH VERSION
nm-vijayan

സുൽത്താൻ ബത്തേരി: ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ എം എൽ എയുടെ വീട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധന നടത്തി. എന്നാൽ കേസിന് ഗുണകരമാക്കുന്ന രേഖകളൊന്നും കണ്ടെടുക്കാനായില്ലെന്നാണ് വിവരം. ക്രൈം ബ്രാഞ്ചിന്റെയും ലോക്കൽ പൊലീസിന്റെയും സംയുക്ത ടീമാണ് കേസന്വേഷണം നടത്തുന്നത്. സുൽത്താൻ ബത്തേരി ഡി വൈ എസ് പി കെ. കെ. അബ്ദുൾ ഷെരീഫാണ് സംഘത്തലവൻ '


സുരക്ഷ പ്രശ്നങ്ങളാൽ പുത്തൂർ വയലിലെ ക്യാമ്പ് ഓഫീസിൽ വെച്ചാണ് എം എൽ എ യെ ചോദ്യം ചെയ്തത്. ലിമിറ്റഡ് കസ്റ്റഡിയായ മൂന്ന് ദിവസവും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന വ്യവസ്ഥയിലാണ് പ്രതിചേർക്കപ്പെട്ട ഡിസിസി പ്രസിഡന്റിനും, മുൻ ഡിസിസി ട്രഷറർ അടക്കമുള്ള മൂന്ന് പേർക്കും കോടതി നേരത്തെ ജാമ്യം അനുവദിച്ചത്. എം എൽ എ ഒഴിച്ചുള്ള മറ്റ് രണ്ട് പേരുടെയും ചോദ്യം ചെയ്യൽ 20 മുതൽ 22 വരെയായി നടന്നു. എം എൽ എ നാളെയും അന്വഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. സാങ്കേതികമായി എം എൽ എ യുടെ അറസ്റ്റും നാളെയുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NM VIJAYAN, IC BALAKRISHNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA