കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് ഒരാളെ കൊലപ്പെടുത്തിയ 17കാരന്റെ പിതാവായ അഡീഷണൽ ജഡ്‌ജിക്കെതിരെ പുതിയ വകുപ്പ് ചുമത്തി. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് ബിഎൻഎസ് 238 വകുപ്പാണ് ചേർത്തത്. മോട്ടോർ വാഹന വകുപ്പിലെ സെക്ഷൻ 199 A പ്രകാരം നേരത്തേ ജഡ്‌ജിക്കെതിരെ കേസെടുത്തിരുന്നു.
അപകടം നടന്നയുടൻ കാറിലുണ്ടായിരുന്ന 'ജഡ്‌ജി' എന്ന ഔദ്യോഗിക ബോർഡ് അഴിച്ചുമാറ്റിയതായും, പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും കാട്ടി കൊല്ലപ്പെട്ട ജയബാലകൃഷ്‌ണന്റെ മകൾ ഭദ്ര കീർത്തി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. തെളിവ് നശിപ്പിച്ചതിൽ ജഡ്‌ജിക്കെതിരെ പ്രത്യേക അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് പുതിയ വകുപ്പ് ചുമത്തിയിരിക്കുന്നത്.
ഇതിനിടെ, ജയബാലകൃഷ്‌ണന്റെ കുടുംബം സ്വതന്ത്ര അന്വേഷണത്തിന് തടസം നിൽക്കുന്നുവെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. പ്രോസിക്യൂട്ടർക്കെതിരെ കുടുംബം ആരോപണം ഉയർത്തിയിരുന്നു. പ്രോസിക്യൂഷൻ അലംഭാവം കാണിക്കുന്നു എന്ന കാര്യത്തിൽ വ്യക്തതയുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ വ്യക്തമായ ഉത്തരം നൽകാൻ ജയബാലകൃഷ്‌ണന്റെ കുടുംബത്തിന് സാധിച്ചിരുന്നില്ല. അടച്ചിട്ട കോടതി മുറിയിൽ വിവരങ്ങൾ നൽകാമെന്നും കുടുംബം പറഞ്ഞു. അതിനാൽ, കേസിന്റെ തുടർവാദങ്ങൾ ഇനി അടച്ചിട്ട കോടതി മുറിയിലാകും നടക്കുക.
A fatal Mercedes-Benz accident in Cheranalloor, Kochi, involving a 17-year-old driver has led to additional charges against his father, an Additional Judge. He is accused of attempting to destroy evidence by removing the official judge board from the car. Further court proceedings will take place in a closed courtroom.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |