കൊച്ചി: കെഎസ്‌ആർടിസിയുടെ വിനോദയാത്രക്കിടെ പരിക്കേറ്റ യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. കെഎസ്‌ആർടിസി 45,000 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് എറണാകുളം ജില്ലാ ഉപഭോക്ത്യ തർക്ക പരിഹാര കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇടപ്പള്ളി സ്വദേശിനി ചന്ദ്രികാ മോഹൻദാസ് നൽകിയ പരാതിയിലാണ് ഉത്തരവ്. ചന്ദ്രികയുടെ ഭർത്താവിനാണ് വിനോദയാത്രക്കിടെ പരിക്കേറ്റത്.
2023 ഒക്‌ടോബർ ഏഴിനായിരുന്നു സംഭവം നടന്നത്. ഇടപ്പള്ളി വട്ടേക്കുന്നം റെസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച മലക്കപ്പാറ വിനോദയാത്രയിൽ പരാതിക്കാരിയും കുടുംബവും കെഎസ്‌ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. യാത്രക്കിടെ, അങ്കമാലിയിൽ നിന്ന് മറ്റ് യാത്രക്കാർ സീറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്ന കാരണം പറഞ്ഞ് ചന്ദ്രികയുടെ 73കാരനായ ഭർത്താവിനോട് മാറിയിരിക്കാൻ കെഎസ്‌ആർടിസി ജീവനക്കാർ ആവശ്യപ്പെട്ടു.
തുടർന്ന് മാറിയിരിക്കുന്നതിനിടെ ബസ് ബ്രേക്കിട്ടതോടെ വയോധികൻ താഴെ വീഴുകയും ഇടത് കൈത്തണ്ടയിലെ എല്ലിന് പൊട്ടലുണ്ടാവുകയുമായിരുന്നു. അപകടത്തിന് പിന്നാലെ വയോധികനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്കായി അൻപതിനായിരത്തിലധികം രൂപ ചെലവാകുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. അപകടത്തിന് പിന്നാലെ വൈദ്യസഹായം ലഭ്യമാക്കുന്നതിൽ കെഎസ്‌ആർടിസി ജീവനക്കാർക്ക് വീഴ്‌ച പറ്റിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ആശുപത്രി രേഖകൾ ഉൾപ്പെടെ പരിശോധിച്ചാണ് കോടതി ഉത്തരവ്.
The Ernakulam District Consumer Disputes Redressal Commission has ordered KSRTC to pay ₹45,000 in compensation to an elderly passenger injured during a Malakkappara sightseeing trip in October 2023. The 73-year-old Edappally resident fractured his left forearm after falling when the bus braked suddenly. The order followed a complaint filed by his wife, Chandrika Mohandas.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |