
ആലുവ: എസ്.എൻ ട്രസ്റ്റ് ഭരണസമിതി തിരഞ്ഞെടുപ്പിൽ 100 ശതമാനം വിജയം നേടുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. നേതൃത്വത്തിനെതിരെ സ്വന്തം സമുദായത്തിൽപ്പെട്ട ചിലർ കേസുകളുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞ 600ഓളം സീറ്റുകളിലും ഇപ്പോഴേ ജയിച്ചിട്ടുണ്ട്. ഇനി തിരഞ്ഞെടുപ്പ് നടക്കാനുള്ളത് 200ൽ താഴെ സീറ്റുകളിലാണ്. ഇവിടെയും എതിരാളികൾ മത്സരിച്ചാലും ജയിക്കില്ല - വെള്ളാപ്പള്ളി പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വെള്ളാപ്പള്ളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |