കൊച്ചി: കാലടി സർവകലാശാലയിൽ സമരം ചെയ്തതിനെ തുടർന്ന് സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് തിരിച്ചടി. പത്ത് വിദ്യാർത്ഥികൾക്ക് നാളെ തുടങ്ങുന്ന പരീക്ഷ എഴുതാനാകില്ലെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളെ പരീക്ഷയെഴുതിക്കാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവിനെതിരെ വൈസ് ചാൻസലർ സിസ തോമസ് നൽകിയ അപ്പീലിലാണ് നടപടി.
സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ആവശ്യമായ ഹാജർ ഇല്ലെന്നും, മതിയായ ഹാജരില്ലാത്തവരെ പരീക്ഷയെഴുതിക്കാൻ അനുവദിക്കില്ലെന്നുമുള്ള വിസിയുടെ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു. സർവകലാശാലയിൽ സമരം ചെയ്തതിന്റെ പേരിൽ 16 വിദ്യാർത്ഥികളെയാണ് കഴിഞ്ഞ 65 ദിവസമായി സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. വൈസ് ചാൻസലർ സിസ തോമസ് നൽകിയ അപ്പീലിൽ ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. അതേസമയം, സസ്‌പെൻഷനിലായിട്ട് 65 ദിവസമായെന്നും എങ്ങനെ ഹാജർ ഉണ്ടാകുമെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു.
മാപ്പ് എഴുതി നൽകിയാൽ കാലടി സർവ്വകലാശാലയിലെ 16ൽ 12 വിദ്യാർത്ഥികളുടേയും സസ്‌പെൻഷൻ പിൻവലിക്കാമെന്നായിരുന്നു ഇന്നലെ കൂടിയ സിൻഡിക്കേറ്റ് തീരുമാനം. മാപ്പ് എഴുതി നൽകി കീഴടങ്ങാനില്ലെന്നായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ പ്രഖ്യാപനം. ഓഗസ്റ്റ് 23ലെ സമരം അക്രമത്തിലേക്ക് എത്തിയെന്നും വിസിയുടെ പ്രതീകാത്മക ശവ ഘോഷയാത്ര നടത്തിയെന്നുമാണ് അന്വേഷണ സമിതി സിൻഡിക്കേറ്റിന് മുന്നിൽ വെച്ച റിപ്പോർട്ടിലുള്ളത്.
The Kerala High Court's division bench overturned a single bench order, barring 10 suspended Kalady University students from writing upcoming exams. Upholding the Vice-Chancellor's appeal, the court affirmed that protesting students lacked adequate attendance. This decision affects students suspended for 65 days due to campus protests.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |