SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.36 AM IST

എറണാകുളത്ത് ട്രെയിൻ ഗതാഗതനിയന്ത്രണം

1

തിരുവനന്തപുരം: തൃശൂർ, ചാലക്കുടി, എറണാകുളം മേഖലകളിൽ ട്രാക്കിൽ ജോലി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. നാളത്തെ ഗുരുവായൂർ - തൃശൂർ, തൃശൂർ -ഗുരുവായൂർ പാസഞ്ചർ സർവീസ് റദ്ദാക്കി. 20, 27 തീയതികളിലെ കൊല്ലം-മെമു സർവീസും റദ്ദാക്കി. കണ്ണൂർ - എറണാകുളം ഇന്റർസിറ്റി 3, 6, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29 ഡിസംബർ 1, 4 തുടങ്ങി 16 ദിവസങ്ങളിൽ തൃശൂരിൽ യാത്ര അവസാനിപ്പിക്കും. ടാറ്റാനഗർ- എറണാകുളം എക്സ്പ്രസ് 12, 19, 26 ദിവസങ്ങളിൽ ആലുവയിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരത്തു നിന്ന് മംഗലാപുരത്തേക്കുള്ള മാവേലി എക്സ്പ്രസ് 13,15 തീയതികളിലും മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി 13, 20, 27 തീയതികളിലും ഗുരുവായൂരിൽ നിന്ന് ചെന്നൈയിലേക്കുള്ള എക്സ്പ്രസ് 13, 20, 27 തീയതികളിലും കോട്ടയം വഴി തിരിച്ചുവിടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EKM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA