
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിൽ പബ്ലിക് റിലേഷൻസ് ഓഫീസർ (പി.ആർ.ഒ) സംവിധാനം ഒഴിവാക്കി 'സിറ്റിസൺ ഹെൽപ്പ് ഡെസ്ക്" ഏർപ്പെടുത്തുന്നു. സൈബർ പരാതികൾ, വിവരാവകാശം, എഫ്.ഐ.ആർ പകർപ്പ്, വിവിധ അപേക്ഷകൾ തുടങ്ങി പന്ത്രണ്ടോളം സേവനങ്ങൾ ഹെൽപ്പ് ഡെസ്ക്കിന്റെ പരിധിയിലാക്കി. കമ്പ്യൂട്ടർ എൻട്രികളും ക്ലറിക്കൽ ജോലികളും ഡെസ്ക്കിന്റെ ചുമതലയാണ്. ജനങ്ങളെ നേരിട്ട് കണ്ട് സംസാരിക്കാനും പരാതിയുടെയും അന്വേഷണത്തിന്റെയും വിവരങ്ങൾ അറിയിക്കാനും ചുമതപ്പെടുത്തിയിരുന്നത് പി.ആർ.ഒയെയായിരുന്നു. ഇത് മാറ്റിയാണ് പുതിയ സംവിധാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |