SignIn
Kerala Kaumudi Online
Thursday, 04 June 2026 10.06 PM IST

പി.വത്സല അന്തരിച്ചു

READ ENGLISH VERSION
p-valsala

കോഴിക്കോട്: പ്രശസ്ത നോവലിസ്റ്റ് പി. വത്സല അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. കോഴിക്കോട് മുക്കത്തെ മകളുടെ വസതിയിൽ വച്ച് ഹൃദ്രോഗം മൂർച്ഛിച്ചതിനെ തുട‌ർന്ന് ഇന്നലെ രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 10.52ന് അന്ത്യം സംഭവിക്കുകയുമായിരുന്നു.

1938 ആഗസ്റ്റ് 23ന് ജനിച്ചു. കാനങ്ങോട്ട് ചന്തുവിന്റെയും എലിപ്പറത്ത് പത്മാവതിയുടെയും മകളാണ്. ഭർത്താവ് റിട്ട. അദ്ധ്യാപകൻ എം.അപ്പുക്കുട്ടി. മക്കൾ: ഡോ. മിനി,​ അരുൺ (ന്യൂയോർക്ക്), മരുമക്കൾ: ഡോ. നീനാകുമാർ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ വെറ്ററിനറി സർവീസ്),​ കസ്തൂരി (ന്യൂയോർക്ക്). കോഴിക്കോട് ഗവ.ട്രെയിനിംഗ് സ്കൂളിൽ പ്രധാന അദ്ധ്യാപികയായിരുന്നു.

സാഹിത്യ അക്കാഡമി അവാർഡും എഴുത്തച്ഛൻ പുരസ്കാരവും അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. നെല്ല് ആണ് പ്രശസ്ത നോവൽ. രാമു കാര്യാട്ട് ഇതേപേരിൽ ചലച്ചിത്രമാക്കിയിരുന്നു. നിഴലുറങ്ങുന്ന വഴികൾക്ക് കേരള സാഹിത്യ അവാർഡും ലഭിച്ചു. ആഗ്നേയം, ഗൗതമൻ, പാളയം, ചാവേർ, അരക്കില്ലം, തകർച്ച, കൂമൻകൊല്ലി, നമ്പരുകൾ, വിലാപം എന്നിവ പ്രധാന കൃതികളാണ്. സംസ്കാരം പിന്നീട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: P VALSALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA