
കൊച്ചി: തദ്ദേശ വകുപ്പ് ഓംബുഡ്സ്മാനെ നിയമിക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഓംബുഡ്സ്മാൻ തീർപ്പ് കൽപ്പിക്കേണ്ട പല കേസുകളും ഹൈക്കോടതിയിലും ലോകായുക്തയിലും എത്തുന്നത് കണക്കിലെടുത്താണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിർദ്ദേശം. ഇക്കാര്യം സർക്കാരുമായി ചർച്ചചെയ്ത് അറിയിക്കാൻ അഡ്വക്കേറ്റ് ജനറലിന് നിർദ്ദേശം നൽകി.
ഓംബുഡ്സ്മാൻ നിയമന നടപടികൾ അറിയിക്കാൻ നേരത്തേ ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചിരുന്നു. വൈകിയതിനെ തുടർന്നാണ് അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തിയത്.
കോഴി ഫാമിന്റെ പ്രവർത്തനം തടയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |