SignIn
Kerala Kaumudi Online
Thursday, 02 July 2026 3.33 AM IST

ക്രെഡായ് കേരള വാർഷിക സമ്മേളനം നാളെ മുതൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും

x

തിരുവനന്തപുരം: കേരളത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖലയുടെയും സാമ്പത്തി വളർച്ചയുടെയും ഭാവി ചർച്ച ചെയ്യുന്നതിനായി ക്രെഡായ് കേരളയുടെ വാർഷിക സമ്മേളനമായ 'സ്റ്റേറ്റ് കോൺ 2026' മൂന്ന്, നാല് തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. ഹയാത്ത് റീജൻസിയിൽ നാളെ രാവിലെ 9.45ന് മുഖ്യമന്ത്രി വി.ഡി സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.എം ഷാജി, ഷിബുു ബേബി ജോൺ, മേയർ വി.വി രാജേഷ്, ക്രെഡായി ദേശീയ പ്രസിഡന്റ് രാ റെഡ്ഡി ഗുമി, ക്രെഡായ് സൗത്ത് വൈസ് പ്രസിഡന്റ് എം.എ മെഹബൂബ് റൂബ് എന്നിവർ പങ്കെടുക്കും.

'റീ ഇമാജിനിംഗ് കേരള: ടാലന്റ്. ടെക്‌നോളജി. ടുമോറോ' എന്നതാണ് ഇത്തവണത്തെ സമ്മേളന പ്രമേയം. സംസ്ഥാനത്തിന്റെ ദീർഘകാല വളർച്ചയിലും സാമ്പത്തിക പരിവർത്തനത്തെ പിന്തുണയ്ക്കുന്നതിൽ റിയൽ മേഖലയ്ക്കുള്ള മാറിവരുന്ന പങ്കിലും ക്രെഡായ് കേരള നൽകുന്ന ഊന്നൽ ഈ പ്രമേയത്തിൽ ശ്രദ്ധേയമാണെന്നു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രതിഭാ വികസനം, സാങ്കേതികവിദ്യാ സ്വീകരണം, നൂതനാശയങ്ങൾ, സുസ്ഥിരത, നയ പരിഷ്‌കരണം, നിക്ഷേപത്തിനും സംരംഭകത്വത്തിനും കൂടുതൽ അനുകൂലമായ വ്യാപാര അന്തരീക്ഷം സൃഷ്ടിക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ വ്യവസായ നയരൂപകർത്താക്കളും വിദഗ്ദരും ഈ ദ്വിദിന സമ്മേളന ഒത്തുചേരുമെന്ന് ക്രെഡായ് കേരള സംസ്ഥാന ചെയർമാൻ റോയ് പീറ്റർ, കൺവീനർ ജനറലും ക്രെഡായ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ എസ്.എൻ. രഘുചന്ദ്രൻ നായർ, കോൺഫറൻസ് ചെയർമാൻ വി. എസ്. ജയചന്ദ്രൻ എന്നിവർ അറിയിച്ചു.
കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, പാലക്കാട് എന്നീ ക്രെഡായ് സിറ്റി ചാപ്റ്ററുകളിൽ നിന്നുള്ള 300ലധികം റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്കു പുറമേ, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന എന്നിവിടങ്ങളിലെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CREDAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA