SignIn
Kerala Kaumudi Online
Sunday, 02 August 2026 2.03 AM IST

കശുഅണ്ടി: രതീഷിനും ചന്ദ്രശേഖരനുമെതിരെ അധിക കുറ്റപത്രം

s

കൊച്ചി: കശുഅണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതികളെ വിചാരണ ചെയ്യാനുള്ള സർക്കാർ ഉത്തരവ് കൈപ്പറ്റിയ സാഹചര്യത്തിൽ ,മുഖ്യ പ്രതികൾക്കെതിരെ തുടർ നടപടികൾ ആരംഭിച്ചതായി സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. കോർപ്പറേഷൻ മുൻ എം.ഡി കെ.എ. രതീഷ്, മുൻ ചെയർമാൻ ആർ. ചന്ദ്രശേഖരൻ എന്നിവർക്കെതിരെ ഗൂഢാലോചന, വഞ്ചന കുറ്റങ്ങൾക്ക് പുറമെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന കുറ്റവും ചുമത്തി തിരുവനന്തപുരം സി.ജെ.എം കോടതിയിൽ അധിക കുറ്റപത്രം സമർപ്പിച്ചതായും സി.ബി.ഐ ഇൻസ്പെക്ടർ കെ.എസ്. സുശാന്ത് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

അഴിമതി നിരോധന നിയമ പ്രകാരം 7 വർഷം വരെ തടവു ശിക്ഷ കിട്ടാവുന്നതാണ് പുതുതായി ചുമത്തിയ വകുപ്പുകൾ. അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസുകൾ സി.ബി.ഐ പ്രത്യേക കോടതിയിൽ വിചാരണ ചെയ്യേണ്ടതിനാൽ, കേസ് രേഖകൾ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റുന്നതിന് അന്വേഷണ സംഘം അപേക്ഷ നൽകി. വിഷയം 6 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

രാ​ജി​വ​യ്ക്കാ​ൻ​ ​ര​തീ​ഷി​ന്
മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​നി​ർ​ദേ​ശം


തി​രു​വ​ന​ന്ത​പു​രം​:​ ​ക​ശു​അ​ണ്ടി​ ​വി​ക​സ​ന​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​അ​ഴി​മ​തി​ ​കേ​സി​ൽ​ ​പ്ര​തി​യാ​യ​ ​കെ.​എ.​ര​തീ​ഷി​നെ​ ​സ​ർ​ക്കാ​ർ​ ​കൈ​വി​ട്ടു.​ ​ര​തീ​ഷി​നോ​ട് ​രാ​ജി​വ​യ്ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് ​സൂ​ച​ന.
നി​ര​വ​ധി​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​യ​ർ​ന്നി​ട്ടും​ ​ഇ​ട​ത്,​ ​വ​ല​ത് ​സ​ർ​ക്കാ​രു​ക​ൾ​ ​ര​തീ​ഷി​നെ​ ​സം​ര​ക്ഷി​ക്കു​ന്നു​വെ​ന്ന​ ​ആ​ക്ഷേ​പം​ ​ശ​ക്ത​മാ​യി​രു​ന്നു.​ ​മൂ​ന്നു​ ​സു​പ്ര​ധാ​ന​ ​ത​സ്തി​ക​ക​ളി​ൽ​ ​ര​തീ​ഷ് ​തു​ട​രു​ന്ന​തി​ൽ​ ​ഹൈ​ക്കോ​ട​തി​ ​അ​മ്പ​ര​പ്പ് ​പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.​ ​ഇ​തി​ന് ​പി​ന്നാ​ലെ​ ​ര​തീ​ഷ് ​രാ​ജി​വ​യ്ക്കു​ന്ന​താ​ണ് ​ഉ​ചി​ത​മെ​ന്ന് ​അ​ഡ്വ​ക്കേ​റ്റ് ​ജ​ന​റ​ലും​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​അ​റി​യി​ച്ചു.​ ​തു​ട​ർ​ന്നാ​ണ് ​രാ​ജി​വ​യ്ക്കാ​ൻ​ ​ര​തീ​ഷി​നോ​ട് ​ആ​വ​ശ്യ​പ്പെ​ട്ട​ത്.
ക​ശു​അ​ണ്ടി​ ​വി​ക​സ​ന​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​അ​ഴി​മി​തി​ ​കേ​സി​ൽ​ ​ഒ​ന്നാം​ ​പ്ര​തി​യാ​ണ് ​കെ.​എ.​ര​തീ​ഷ്.​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​കോ​ട​തി​യ​ല​ക്ഷ്യ​ ​ന​ട​പ​ടി​ക്ക് ​പി​ന്നാ​ലെ​ ​ഐ.​എ​ൻ.​റ്റി.​യു.​സി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ആ​ർ.​ച​ന്ദ്ര​ശേ​ഖ​ര​നൊ​പ്പം​ ​കെ.​എ.​ര​തീ​ഷി​നേ​യും​ ​പ്രോ​സി​ക്യൂ​ട്ട് ​ചെ​യ്യാ​ൻ​ ​സ​ർ​ക്കാ​ർ​ ​അ​നു​മ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​ഖാ​ദി​ ​ഗ്രാ​മ​വ്യ​വ​സാ​യ​ ​ബോ​ർ​ഡി​ന്റെ​ ​സെ​ക്ര​ട്ട​റി,​ ​റൂ​ട്രോ​ണി​ക്സ് ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ,​ ​ഖാ​ദി​ ​തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡി​ന്റെ​ ​ചീ​ഫ് ​എ​ക്സി​ക്യു​ട്ടീ​വ് ​ഓ​ഫീ​സ​ർ​ ​എ​ന്നീ​ ​മൂ​ന്ന് ​സു​പ്ര​ധാ​ന​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​കെ.​എ.​ര​തീ​ഷ് ​തു​ട​രു​ന്ന​ത്.
ര​തീ​ഷി​നെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്കാ​തി​രു​ന്നാ​ൽ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​സ​ർ​ക്കാ​രി​ന് ​തി​രി​ച്ച​ടി​യു​ണ്ടാ​യേ​ക്കു​മെ​ന്ന് ​വി​ല​യി​രു​ത്തി​യാ​ണ് ​രാ​ജി​വ​യ്ക്കാ​ൻ​ ​ര​തീ​ഷി​നോ​ട് ​നി​ർ​ദ്ദേ​ശി​ച്ച​ത്.​ ​പ്ര​തി​ക​ൾ​ക്കെ​തി​രെ​ ​അ​ഴി​മ​തി​ ​ന​രോ​ധ​ന​ ​നി​യ​മ​ ​പ്ര​കാ​ര​മു​ള്ള​ ​കു​റ്റ​ങ്ങ​ൾ​ ​ചു​മ​ത്താ​ൻ​ ​സി.​ബി.​ഐ​ ​കോ​ട​തി​യെ​ ​സ​മീ​പി​ച്ചി​ട്ടു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: E
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA