SignIn
Kerala Kaumudi Online
Sunday, 02 August 2026 2.21 AM IST

പുനർജനി അന്വേഷണം തുടരണമെന്ന് പിണറായി

e

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനെതിരായ പുനർജനി കേസിലെ അന്വേഷണം അവസാനിപ്പിച്ചത് സർക്കാർ പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യക്തിപരമായി തീരുമാനിക്കേണ്ട കാര്യമല്ല. മന്ത്രിസഭായോഗ തീരുമാനം അനുസരിച്ചാണോ കേസ് അവസാനിപ്പിച്ചത്? കേസ് അവസാനിപ്പിക്കുന്നതിന് മുമ്പ് പരാതിക്കാരന് നോട്ടീസ് നൽകിയോ? കോടിക്കണക്കിന് രൂപ സമാഹരിച്ചുവെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഫണ്ട് ശേഖരണം സുതാര്യമായിരുന്നില്ല. അതിൽ വി.ഡി. സതീശൻ നേരിട്ട് ഭാഗമായി. മണപ്പാട് ഫൗണ്ടേഷനാണ് പണമിടപാട് നടത്തിയത്. മണപ്പാടിന്റെ പദ്ധതി പുനർജനിയായി നടത്തുകയായിരുന്നെന്ന് കണ്ടെത്തിയതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA