
കൊച്ചി: തിരുവനന്തപുരത്ത് റോഡ് കൈയേറി പരിപാടി നടത്തിയ സംഭവത്തിൽ മേയർ വി.വി. രാജേഷ് ഉൾപ്പെടെയുള്ളവർക്കെതിരായ കോടതി അലക്ഷ്യ ഹർജിയിൽ ഹൈക്കോടതി 5ന് വിധിപറയും. അമയിഴഞ്ചാൻ കനാൽ ശുചീകരണ പ്രചാരണത്തിന്റെ ഭാഗമായുള്ള പുനർജനി പരിപാടിക്കായാണ് ജൂൺ 5ന് റോഡിൽ സ്റ്റേജ് നിർമ്മിച്ചത്. ഇതിനെതിരെ മരട് സ്വദേശി എൻ. പ്രകാശ് നൽകിയ ഹർജിയാണ് ജസ്റ്റിസ്റ്റുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്. മുരളി കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പരിഗണിച്ചത്. ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വാങ്ങാതെയാണ് സ്റ്റേജ് നിർമ്മിച്ചതെന്ന് അഡിഷണൽ അഡ്വക്കേറ്റ് ജനറൽ അറിയിച്ചു. സംഭവത്തിൽ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |