
ന്യൂഡൽഹി: സംഘടിത കുറ്റകൃത്യമെങ്കിൽ ഏഴ് വർഷം വരെ തടവും, പരമാവധി പിഴത്തുക 10 കോടിയും വ്യവസ്ഥ ചെയ്തുള്ള പൊതു പരീക്ഷാ ക്രമക്കേട് തടയൽ ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. ലോക്സഭയിൽ 10 മണിക്കൂറിലധികവും, രാജ്യസഭയിൽ ഏഴ് മണിക്കൂറോളവും ചർച്ച ചെയ്താണ് ബില്ല് പാർലമെന്റ് പാസാക്കിയത്. ചോദ്യപ്പേപ്പർ ചോർച്ചയടക്കമുള്ള ക്രമക്കേടുകൾ നടത്തുന്നവരുടെ പരമാവധി ശിക്ഷ അഞ്ചിൽ നിന്ന് 10 വർഷമാക്കി വർദ്ധിപ്പിച്ച് ഭേദഗതി ചെയ്തിട്ടുണ്ട്.
പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട സേവനദാതാക്കളാണ് (ഏജൻസികൾ) കുറ്റം ചെയ്യുന്നതെങ്കിൽ അഞ്ച് കോടി വരെ പിഴയിടും. അവരുടെ സേവനം എട്ട് വർഷം വരെ വിലക്കാം. കേസുകൾ അന്വേഷിക്കാൻ പ്രത്യേക ദൗത്യസേന, രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം, പ്രത്യേക കോടതികൾ സ്ഥാപിക്കണം, കുറ്റപത്രം സമർപ്പിച്ച് മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കണം എന്നിവയും പുതിയ ബില്ലിലെ വ്യവസ്ഥകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |