
കോട്ടയം : സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കിയെന്ന കേസിൽ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്ക് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഏറ്റുമാനൂരിലെ സ്വകാര്യ എൻജിനിയറിംഗ് കോളേജിലെ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ നാലാം വർഷ വിദ്യാർത്ഥി അജ്മൽ ടി. മുഹമ്മദിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായി അജ്മലിന്റെ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് ഉൾപ്പെടെയുള്ള ഡിവൈസുകൾ കോടതിയിൽ ഹാജരാക്കിയ ശേഷം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസും പരിശോധിക്കും. കൂടുതൽപ്പേരുടെ ചിത്രങ്ങളുണ്ടോ, മോർഫ് ചെയ്ത ചിത്രങ്ങൾ മറ്റാർക്കെങ്കിലും കൈമാറിയോ എന്നതിലടക്കം ഇതിന് ശേഷമേ വ്യക്തതവരൂ. പരാതിക്കാരിയായ വിദ്യാർത്ഥിനി ലാപ്‌ടോപ്പിൽ മറ്റ് വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ കണ്ടതായി പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റ് വിദ്യാർത്ഥികളുടെ മൊഴിയും പൊലീസ് എടുക്കും. മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടോയെന്നടക്കം അന്വേഷിക്കുന്നുണ്ട്.
''മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമുള്ള കേസായതിനാലാണ് അജ്മലിനെ കസ്റ്റഡിയിലെടുത്ത ശേഷം ജാമ്യത്തിൽ വിട്ടത്. തുടരന്വേഷണവുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.
- ഏറ്റുമാനൂർ സി.ഐ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |