
കോഴിക്കോട്: കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ ആഞ്ഞടിച്ച് മുസ്ലീം ലീഗിന്റെ പ്രധാന വോട്ട് ബാങ്കായ ഇ.കെ.സുന്നി വിഭാഗം (സമസ്ത) മുഖപത്രം . മര്യാദയ്ക്ക് സംസാരിക്കണമെന്ന തലക്കെട്ടോടെ വി.ഡി സതീശന്റെ കാരിക്കേച്ചർ ചേർത്താണ് ലേഖനം.
രാഷ്ട്രീയത്തിൽ യു.ഡി.എഫിനൊപ്പം ഇ.കെ.സുന്നി വിഭാഗവും എൽ.ഡി.എഫിനൊപ്പം കാന്തപുരവും (എ.പി.സുന്നി വിഭാഗം) എന്നതാണ് കീഴ് വഴക്കം. എന്ത് രാഷ്ട്രീയ പ്രശ്‌നമുണ്ടായാലും സി.പി.എം അനുകൂല നിലപാട് സ്വീകരിക്കുന്നതിനാൽ അരിവാൾ സുന്നിയെന്ന പേരു പോലും കാന്തപുരം വിഭാഗത്തിനുണ്ട്. ഇരു സുന്നിവിഭാഗങ്ങളും കാലങ്ങളായി ബദ്ധവൈരികളുമാണ്. കാന്തപുരത്തിനെതിരായ മുഖ്യമന്ത്രിയുടെ നിലപാട് 'കുരുടൻ ആനയെ തൊട്ടതുപോലെ'യെന്നത് അടക്കം രൂക്ഷവിമർശനമാണ് മുഖപ്രസംഗത്തിൽ.
കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ മുജാഹിദ്, ജമാഅത്തെ അടക്കമുള്ള സംഘടനകളും അവരുടെ വനിതാ സംഘടനകളടക്കം രംഗത്തുള്ളപ്പോഴാണ് , ഇ.കെ.സുന്നിവിഭാഗം അനുകൂലമായി രംഗത്തെത്തിയത്. മുസ്‌ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് കാന്തപുരത്തിനെതിരായ പ്രസ്താവനയെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. ശബരിമല യുവതി പ്രവേശനത്തെ ശക്തമായി എതിർത്ത സതീശൻ, സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലനാകുന്നത് ഇരട്ടത്താപ്പാണ്.
മുനമ്പം ഭൂമി വഖഫല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതും, പി.എം ശ്രീ പദ്ധതി നടപ്പാക്കാൻ താത്പ്പര്യം കാണിച്ചതുമെല്ലാം സതീശന്റെ രാഷ്ട്രീയ നിലപാടുകളുടെ ഭാഗമാണെന്നും പത്രം ഓർമ്മിപ്പിക്കുന്നു. വിവാദപ്രസ്താവനയിൽ കാന്തപുരം അബൂബക്കർ മുസ്ലിയാരെ തള്ളാതെ ഫാത്തിമ തഹ്‌ലിയ എം.എൽ.എ. താനെന്നും സ്ത്രീശാക്തീകരണത്തിനായാണ് നിലകൊണ്ടിട്ടുള്ളത്. എന്നാൽ, കാന്തപുരത്തെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |