
തിരുവനന്തപുരം: എക്‌സൈസും കോളേജ് വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച 'യുവശബ്ദം' ലഹരിവിരുദ്ധ സംസ്ഥാനതല പ്രസംഗ മത്സരത്തിൽ കോട്ടയം പാലാ സെന്റ് തോമസ് കോളേജിലെ ലിനു കെ. ജോസ് ഒന്നാം സ്ഥാനം നേടി. കോഴിക്കോട് ദേവഗിരി കോളേജിലെ ആൻസി വി. എ. രണ്ടാം സ്ഥാനവും കണ്ണൂർ പയ്യന്നൂർ കോളേജിലെ ആദിത്യൻ സുനിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ക്യാമ്പസുകളിൽ ലഹരിക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിൽ യുവജനങ്ങളുടെ പങ്കാളിത്തവും അവരുടെ ശബ്ദവും നിർണായകമാണെന്ന് മന്ത്രി എം. ലിജു പറഞ്ഞു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ശക്തമായ പ്രചാരകരാകാൻ മത്സരത്തിൽ പങ്കെടുത്തവർക്ക് കഴിയട്ടെയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പറഞ്ഞു. ഗോർഖി ഭവനിൽ നടന്ന പരിപാടിയിൽ എക്‌സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു, എക്‌സൈസ്, കോളേജ് വിദ്യാഭ്യാസ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |