
തിരുവനന്തപുരം:സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ, ജീവിതശൈലി, ആന്റിബയോട്ടിക്കുകൾ തുടങ്ങിയ മരുന്നുകളുടെയെല്ലാം വിതരണം സുഗമമാക്കിയെന്ന് മന്ത്രി കെ.മുരളീധരൻ.
ആരോഗ്യവകുപ്പിന്റെ ഉന്നതതലയോഗം വിളിച്ച് സ്ഥിതി വിലയിരുത്തി, ഡി.എം.ഒമാരോട് മരുന്നുലഭ്യതാവിവരങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു.
കെ.എം.എസ്.സി.എൽ വഴി വാങ്ങിയ മരുന്നുകൾ ജില്ലാസ്റ്റോറുകളിൽ നിന്നും ആരോഗ്യകേന്ദ്രങ്ങളിലെത്തിക്കാൻ നടപടിയായി. ക്യാൻസർ, ഹൃദ്രോഗം, മനോരോഗം എന്നിവയ്ക്കുള്ള ഏതാനും മരുന്നുകളും പൂർണതോതിൽ ലഭ്യമാകും. അതുവരെ ലോക്കൽ പർച്ചേസിലൂടെ ഉറപ്പാക്കും. ഹീമോഫീലിയ രോഗികൾക്കുള്ള ഫാക്ടർ9 ഉറപ്പാക്കാനും നിർദ്ദേശിച്ചു.
സ്ഥാപനങ്ങളിൽ സ്റ്റോക്ക് നിരീക്ഷിക്കാനും ദൗർലഭ്യം ഒഴിവാക്കാൻ നടപടികളെടുക്കാനും നിരീക്ഷണസമിതികൾ ശ്രദ്ധിക്കണം. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ പ്രതിരോധിക്കാൻ മറ്റു വകുപ്പുകളുമായും തദ്ദേശസ്ഥാപങ്ങളുമായുംചേർന്ന് നടപടികളെടുക്കണം. 24 മണിക്കൂർ സ്‌പെഷലിസ്റ്റ് സേവനം വ്യാപിപ്പിക്കാൻ ഡി.എം.ഒമാരോട് ആവശ്യപ്പെട്ടു. 108ആംബുലൻസിന്റെ പ്രവർത്തനം നിരീക്ഷിക്കാനും നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |