
തിരുവനന്തപുരം:സംസ്ഥാനത്ത് ശനിയാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായമഴ തുടരും. തെക്കൻ കേരള തീരത്തിന് സമീപമുള്ള തെക്കുകിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴിയും വടക്കൻ തമിഴ്‌നാടിന് മുകളിലെ ചക്രവാതച്ചുഴിയുമാണ് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത കൂട്ടുന്നത്. ഇന്നും നാളെയും പരക്കെ മഴ ലഭിക്കുമെങ്കിലും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് ഒരു ജില്ലയിലും നൽകിയിട്ടില്ല. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടാണ്.
ഇന്നലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഴ ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |