
തളിപ്പറമ്പ്: കാട്ടാനക്കൂട്ടം നശിപ്പിച്ച ആയിരത്തോളം കുലവാഴകൾക്ക് സംസ്ഥാന സർക്കാറും വനംവകുപ്പും 1,75,000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. കർഷക അവാർഡ് ജേതാവായ പയ്യാവൂർ പൈസക്കരിയിലെ കാളിയാനിയിൽ ജോർജിനാണ് കോടതിവിധി തൊട്ടുള്ള പലിശ സഹിതം നഷ്ടപരിഹാരം നൽകേണ്ടത്.
കഴിഞ്ഞ ജൂൺ13നാണ് ജോർജിന്റെ രണ്ടേക്കറോളം സ്ഥലത്ത് ശാസ്ത്രീയമായി കൃഷി ചെയ്ത ആയിരത്തോളം വാഴകൾ റിസർവ് ഫോറസ്റ്റിൽ നിന്നിറങ്ങിയ കാട്ടാനകൾ നശിപ്പിച്ചത്. വനം,കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വസ്തു പരിശോധിച്ച് 16,000 രൂപ മാത്രമാണ് കർഷകന് നഷ്ടപരിഹാരം നൽകിയത്.തുടർന്നാണ് ജോർജ് കോടതിയെ സമീപിച്ചത്. തളിപ്പറമ്പ് മുനിസിഫ് എ.അതുല്യയാണ് നഷ്ടപരിഹാരത്തുക ഉയർത്തിയത്.
ജോർജിന്റെ പരാതി പരിഗണിച്ച കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മീഷണർ വസ്തു പരിശോധിച്ച് കോടതിക്ക് റിപ്പോർട്ട് നൽകുകയായിരുന്നു. കോടതി ചിലവും നഷ്ടപരിഹാരവും അടക്കം 1,75,000 രൂപയും ഭാവിയിൽ ആറ് ശതമാനം പലിശയും കൊടുക്കാൻ സർക്കാരിനോടും വനം വകുപ്പിനോടും ഉത്തരവിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |