
കൊച്ചി: വഖഫ് ബോർഡിൽ 2016 കാലഘട്ടത്തിൽ ഉയർന്ന അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് തൃക്കാക്കര സ്വദേശി ടി.എം. അബ്ദുൾ സലാം ഹൈക്കോടതിയിൽ ഹർജി നൽകി. അന്നത്തെ ബോർഡ് നിയമവിരുദ്ധ നിയമനങ്ങളും അധികാര ദുർവിനിയോഗം നടത്തുകയും വഖഫ് നിക്ഷേപങ്ങൾ വകമാറ്റുകയും ചെയ്തു. ഇക്കാര്യത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വിജിലൻസിനോട് നിർദ്ദേശിക്കണമെന്നാണ് ഹർജിയിലുള്ളത്. ആരോപണ വിധേയനായ മുൻ ഭരണസമിതി അംഗം എം.സി.മായിൻ ഹാജിയെ ചെയർമാൻ പദവിയിലേക്ക് പരിഗണിച്ചതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹർജിക്കാരൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |