SignIn
Kerala Kaumudi Online
Sunday, 18 October 2026 2.12 AM IST

കേരള സർവകലാശാല പരീക്ഷാഫലം

a

 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ ഇക്കണോമിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 നാലാം സെമസ്റ്റർ ബി.എസ്.സി. ബോട്ടണി ആൻഡ് ബയോടെക്നോളജി , ബി.എസ്‌സി. ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി , ബി.എസ്‌സി. ബയോ ടെക്നോളജി , ബി.വോക് സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് , ബി.വോക് ഫുഡ് പ്രോസസ്സിംഗ് ആൻഡ് മാനേജ്മെന്റ് , ബി.വോക് ഫുഡ് പ്രോസസ്സിംഗ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

 ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ.ഇക്കണോമിക്സ് (റെഗുലർ & സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 ജൂണിൽ നടത്തിയ അവസാന വർഷ എം.ബി.എ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

 ആറാം സെമസ്റ്റർ ബി.എസ്‌സി ഇലക്ട്രോണിക്സ്‌ പ്രായോഗിക പരീക്ഷ 28, 29 തീയതികളിൽ ശ്രീ അയ്യപ്പ കോളേജ്., ഇരമല്ലിക്കരയിൽ നടത്തും.

 അഞ്ചാം സെമസ്റ്റർ ബി.എസ്‌സി ഇലക്ട്രോണിക്സ് പ്രായോഗിക പരീക്ഷ 26, 27 തീയതികളിൽ യു.ഐ.ടി കുറവൻകോണം കോളേജിൽവച്ച് നടത്തും.

 ആറ്, എട്ട് സെമെസ്റ്ററുകളുടെ പഞ്ചവത്സര എം.ബി.എ (ഇന്റഗ്രേറ്റഡ്) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 നാലാം സെമസ്റ്റർ എം.എഡ് (2022 സ്കീം - റെഗുലർ -2024 അഡ്മിഷൻ - സപ്ലിമെന്ററി -2022 അഡ്മിഷൻ & 2023 അഡ്മിഷൻ ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

നാലു വർഷ ബിരുദം അഞ്ചാം സെമസ്റ്റർ, നവംബർ 2026 പരീക്ഷയ്ക്ക് ഫൈനില്ലാതെ ഫീസ് അടയ്ക്കുന്നതിനുള്ള തീയതി 22 ലേക്കും ഫൈനോടെ ഫീസ് അടയ്ക്കുന്നതിനുള്ള തീയതി 25 ലേക്കും സൂപ്പർ ഫൈനോടെ ഫീസ് അടയ്ക്കുന്നതിനുള്ള തീയതി 27ലേക്കും നീട്ടി.

 23 മുതൽ ആരംഭിക്കാനിരുന്ന മൂന്നാം സെമസ്റ്റർ ബി.എ /ബി.സ്.സി/ബി.കോം, പരീക്ഷകൾ നവംബർ 19 മുതൽ പുനഃക്രമീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA