SignIn
Kerala Kaumudi Online
Sunday, 18 October 2026 1.39 AM IST

പുതിയ ഗവർണർ മാഥൂർ 23ന് ചുമതലയേൽക്കും

s

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണർ ഓംപ്രകാശ് മാഥൂർ 23ന് ചുമതലയേൽക്കും. രാവിലെ 11.30ന് ലോക്ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും.

ആർ.വി. ആർലേക്കർ 22ന് ചുമതലയൊഴിയും. അദ്ദേഹം തമിഴ്നാട് ഗവർണറായാണ് പോവുന്നത്. സിക്കിം ഗവർണറായ മാഥൂർ പകരക്കാരനായ ദുഷ്യന്ത് ഗൗതം ചുമതലേറ്റിട്ടാണ് കേരളത്തിലെത്തുന്നത്. ദേശീയ രാഷ്ട്രീയത്തിലും ബി.ജെ.പി സംഘടനാ തലത്തിലും അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അനുഭവസമ്പത്തുള്ളയാളാണ് മാഥൂർ. ഇരുപതാം വയസ്സിൽ ആർ‌.എസ്.എസ് മുഴുവൻസമയ പ്രചാരകനായി. 1975ൽ അടിയന്തരാവസ്ഥക്കാലത്ത് 11 മാസം ജയിൽവാസം അനുഭവിച്ചു.

1990 മുതൽ 2002 വരെ ബി.ജെ.പി രാജസ്ഥാൻ ഘടകം ജനറൽ സെക്രട്ടറിയായും, 2008-09ൽ സംസ്ഥാന അദ്ധ്യക്ഷനായും പ്രവർത്തിച്ചു. പാർട്ടിയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ദേശീയ ജനറൽ സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം പുലർത്തുന്നു. 2008-2014, 2016-2022 കാലയളവുകളിൽ രാജസ്ഥാനിൽ നിന്ന് രാജ്യസഭാംഗമായി. 2024ൽ സിക്കിം ഗവർണറായി.

ആറടി ഉയരക്കാരൻ,

കട്ടിലിന് നീളം വേണം

മാഥൂറിന് ആറടി ഉയരമുണ്ട്. അതിനനുസരിച്ച് കട്ടിലും കസേരയും വാഹനവും സജ്ജമാക്കണമെന്ന് സിക്കിം ലോക്ഭവൻ കേരളത്തെ അറിയിച്ചു. ഔദ്യോഗിക വാഹനത്തിന്റെയും കിടപ്പു മുറിയുടെയും ഓഫീസിന്റെയും ഫർണിച്ചറുകളുടെയും ചിത്രങ്ങൾ അയച്ചു കൊടുക്കാനും ആവശ്യപ്പെട്ടു. ഗവർണർക്ക് ലഭിക്കുന്ന വ്യക്തിപരമായ സൗകര്യങ്ങളെക്കുറിച്ചും അന്വേഷിച്ചു. പുതിയ ഗവർണർക്ക് തൃപ്തിയില്ലെങ്കിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടി വരും. ഗവർണർക്ക് കറുത്ത ബെൻസ് കാറാണുള്ളത്. ഉയരം കൂടിയ വാഹനം പുതിയ ഗവർണർ ആവശ്യപ്പെട്ടാൽ ബെൻസ് മാറ്റേണ്ടി വന്നേക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA