SignIn
Kerala Kaumudi Online
Sunday, 18 October 2026 1.39 AM IST

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു: മായിൻ ഹാജി ചെയർമാൻ

e

കൊച്ചി: മുസ്ളിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. മായിൻ ഹാജിയെ ചെയർമാനാക്കി കേരള വഖഫ് ബോർഡ് സർക്കാർ പുനഃസംഘടിപ്പിച്ചു. 18 വർഷമായി വഖഫ് ബോർഡംഗമാണ്. കഴി​ഞ്ഞ മാർച്ചി​ൽ ഇടതുസർക്കാർ നി​യോഗി​ച്ച കെ.എസ്.ഹംസ ചെയർമാനായ ബോർഡ് നാലരവർഷം അവശേഷി​ക്കെയാണ് പി​രി​ച്ചുവി​ട്ടത്. കുറുക്കോളി​ മൊയ്തീൻ (എം.എൽ.എമാരുടെ പ്രതിനിധി), എം.പി​.മുസ്തഫൽ ഫൈസി (സമസ്ത നേതാവ്), സി​റാജ് ഡി​. കാപ്സി​ (മുസ്ളിം ബോറ വി​ഭാഗം പ്രതി​നി​ധി​), ദക്ഷിണ കേരള ജംഇയത്തുൽ ഉലമ നേതാവ് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം സജ്ന ഫിറോസ് (കോൺ​ഗ്രസ്), മേലാറ്റൂർ ഗ്രാമപഞ്ചായത്ത് അംഗം ജസീം സബാഹ് (വെൽഫെയർ പാർട്ടി​), അബ്ദുൽ മജീദ് സ്വലാഹി (കേരള നദ്‌വത്തുൽ മുജാഹിദ്ദീൻ നേതാവ്), വഖഫ് വിഭാഗം കൈകാര്യം ചെയ്യുന്ന റവന്യുവകുപ്പ് ജോയിന്റ് സെക്രട്ടറി മദീനബീഗം (സർക്കാർ പ്രതിനിധി) എന്നി​വരാണ് അംഗങ്ങൾ.

രണ്ട് അമുസ്ളിം പ്രതി​നി​ധി​കളുടെ സീറ്റുകൾ ഒഴി​ച്ചിട്ടു. സുപ്രീംകോടതി​യി​ലെ വഖഫ് നിയമഭേദഗതി​ കേസി​ലെ വിധിക്കനുസരി​ച്ച് ഇവരെ നിയമിക്കും. കാന്തപുരം എ.പി വി​ഭാഗത്തി​ന് ബോർഡി​ൽ പ്രാതി​നിദ്ധ്യമില്ല. ഇ.കെ സമസ്ത മുശാവറയിൽ നിന്ന് പുറത്താക്കപ്പെട്ട മുസ്തഫൽ ഫൈസിയെ ഉൾപ്പെടുത്തി​യി​ട്ടുമുണ്ട്. ജമാഅത്തെ ഇസ്ളാമി​യുടെ പ്രതി​നി​ധി​ ആദ്യമായാണ് വഖഫ് ബോർഡി​ലെത്തുന്നത്​. ഭാരവാഹികൾ ഇന്നലെ കൊച്ചിയിലെ ബോർഡ് ആസ്ഥാനത്ത് ചുമതലയേറ്റു. പി​രി​ച്ചുവി​ടലി​നെതി​രെ മുൻചെയർമാൻ കെ.എസ്. ഹംസ ഹൈക്കോടതി​യെ സമീപി​ക്കുമെന്നാണ് വി​വരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: D
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA