
കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും വലിയ കുംഭകോണമാണ് കിഫ്ബിയുടെ മറവിൽ നടന്നതെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. പ്രധാനപ്രതി മുൻ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാക്കളുമാണ്.
കിഫ്ബി കുംഭകോണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണം. വി.ഡി സതീശൻ സർക്കാരിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലാത്തതിനാലാണിത്. കൈക്കൂലി ഹവാല കേസിലെ പ്രധാനപ്രതിയായ പിണറായി വിജയൻ കിഫ്ബി കുംഭകോണത്തിലെയും മുഖ്യപ്രതിയായ സാഹചര്യത്തിൽ പ്രതിപക്ഷ നേതൃസ്ഥാനം ഉടൻ രാജിവെക്കണം.
കിഫ്ബിയിൽ ആദ്യം നടന്നത് ഭൂമി കുംഭകോണമാണ്. വിപണി വിലയെക്കാൾ അഞ്ചുമടങ്ങ് അധിക വിലയ്ക്കാണ് ഭൂമി വാങ്ങിക്കൂട്ടിയത്. സെന്റിന് പതിനായിരം മുതൽ പതിനയ്യായിരം രൂപ വരെ വില നൽകി സി.പി.എം നേതാക്കൾ വാങ്ങിയ ഭൂമിയാണ് ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയത്. പതിനായിരം കോടി രൂപയാണ് ഭൂമി ഇടപാടിൽ മുഖ്യമന്ത്രിയ്ക്കും സി.പി.എം നേതാക്കൾക്കും കമ്മീഷനായി ലഭിച്ചതെന്നും കൃഷ്ണദാസ് ആരോപിച്ചു. കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു, ജില്ലാ സെക്രട്ടറി ജഗന്നാഥൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |