
കൊച്ചി: വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച സർക്കാർ നടപടി സ്റ്റേ ചെയ്യാതെ ഹൈക്കോടതി. പുനഃസംഘടന ഹർജികളിലെ തീർപ്പിന് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് എസ്. മനു വ്യക്തമാക്കി. ബോർഡ് പുനഃസംഘടിച്ച സർക്കാർ നടപടി അധികാര പരിധി മറികടന്നാണെന്ന് പ്രഥമദൃഷ്ട്യാ കരുതാനാകില്ലെന്ന് കോടതി വിലയിരുത്തി. സർക്കാർ ഉത്തരവ് ഡിവിഷൻ ബെഞ്ചിൻ്റെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന് സ്ഥാപിക്കാനും വസ്തുതയില്ല. അതിനാൽ ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യം തള്ളുകയാണെന്ന് കോടതി പറഞ്ഞു. അംഗങ്ങളെ നിയമിക്കാന് അധികാരമുള്ള സര്ക്കാരിന് നിയമനം റദ്ദാക്കാനും അധികാരമുണ്ടെന്ന സുപ്രീം കോടതി ഉത്തരവടക്കം കോടതി കണക്കിലെടുത്തു. ബന്ധപ്പെട്ട ഹർജികൾ ഡിവിഷൻ ബെഞ്ചിൻ്റെ പരിഗണയിലായതിനാൽ അവിടെ വാദം കേൾക്കുന്നതാണ് ഉചിതമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. ബോർഡ് പുനഃസംഘടിപ്പ സർക്കാർ നടപടിക്കെതിരേ ചെയർമാനായിരുന്ന കെ.എസ്. ഹംസ അടക്കം നൽകിയ ഹർജിയിൽ ഹൈക്കോടതി നടത്തിയ പ്രത്യേക സിറ്റിംഗിൻ്റെ ഉത്തരവ് രാത്രി വൈകിയാണ് പുറത്തിറങ്ങിയത്..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |