SignIn
Kerala Kaumudi Online
Sunday, 18 October 2026 1.43 AM IST

സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽമാർക്ക് മാറ്റം 

s

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽമാരെ സ്ഥലംമാറ്റി. നെയ്യാറ്റിൻകര ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ഡോ.സുധ എ.എസിനെ മലയിൻകീഴ് ഗവൺമെന്റ് എം.എം.എസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു. മലയിൻകീഴ് ഗവൺമെന്റ് എം.എം.എസ് കോളേജ് പ്രിൻസിപ്പലായിരുന്ന ഡോ.ആർ.സന്തോഷാണ് നെയ്യാറ്റിൻകര ഗവൺമെന്റ് കോളേജിലെ പുതിയ പ്രിൻസിപ്പൽ. മാനന്തവാടി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ഡോ.പി.പ്രിയയെ ബാലുശേരി ഡോ.ബി.ആർ.അംബേദ്കർ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് പ്രിൻസിപ്പലായും പള്ളിക്കുന്ന് കൃഷ്ണമേനോൻ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് പ്രിൻസിപ്പലായ ഡോ.സിനുമോൾ തോമസിനെമാനന്തവാടി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പലായും നിയമിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA