SignIn
Kerala Kaumudi Online
Sunday, 18 October 2026 1.54 AM IST

കോൺഗ്രസിന് കീറാമുട്ടിയായി ചിറയിൻകീഴ്: എല്ലാം പ്രസിഡന്റിനോട് പറഞ്ഞിട്ടുണ്ടെന്ന് രമ്യ

e


 കെ.പി.സി.സി ഉപസമിതിക്ക് മുന്നിലെത്തിയില്ല

തിരുവനന്തപുരം: രമ്യാ ഹരിദാസ് എം.എൽ.എയും ചിറയിൻകീഴിലെ പ്രാദേശിക നേതാക്കളുമായുള്ള തർക്കം കോൺഗ്രസിന് കീറാമുട്ടിയാകുന്നു. പ്രശ്നം പരിഹരിക്കാനെത്തിയ കെ.പി.സി.സി ഉപസമിതിക്കു മുന്നിൽ രമ്യ ഹാജരായില്ല. വ്യക്തിപരമായ കാരണം പറഞ്ഞാണ് ഒഴിഞ്ഞുമാറിയത്. പറയാനുള്ളത് കെ.പി.സി.സി പ്രസിഡന്റിനെ അറിയിച്ചെന്നും രമ്യ വിശദീകരിച്ചു.

എം.എം. ഹസൻ അദ്ധ്യക്ഷനായ സമിതിയുടെ നിർദ്ദേശപ്രകാരമാണ് പ്രശ്നം പരിഹരിക്കാൻ നാലംഗ ഉപസമിതി എത്തിയത്. നെയ്യാറ്റിൻകര സനലാണ് കൺവീനർ. പാലോട് രവി, കെ.എസ്. ശബരീനാഥൻ, എം. വിൻസെന്റ് എന്നിവരായിരുന്നു സമിതി അംഗങ്ങൾ. എം.എൽ.എയുമായി പ്രശ്നമുണ്ടായ ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലവുമായി സമിതി ചർച്ച നടത്തിയിരുന്നു. ചിറയിൻകീഴിലെ രണ്ട് കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റുമാരുമായും ചർച്ച നടത്തി. രമ്യയെ വിളിച്ചിട്ടും എത്തിയില്ല. ഇതോടെ ചർച്ച വഴിമുട്ടി. രമ്യ നൽകിയ കേസ് പിൻവലിച്ചിട്ടുമില്ല. ഇതോടെ ഉപസമിതിയുടെ പ്രവർത്തനവും നിലച്ചു.

 'രമ്യ പാർട്ടിക്ക് വിധേയയാകണം"

രമ്യ പാർട്ടിക്ക് വിധേയമാകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കിഴുവിലം, കൂന്തള്ളൂർ മണ്ഡലം കമ്മിറ്റികൾ കഴിഞ്ഞദിവസം ഐകകണ്ഠേന പ്രമേയം പാസാക്കി. ആസ്തി വികസന ഫണ്ട് എം.എൽ.എ വിനിയോഗിക്കണം. കൃത്യമായ പദ്ധതികൾ സമർപ്പിക്കണമെന്നും കമ്മിറ്റികൾ ആവശ്യപ്പെട്ടിട്ടുണ്ട്. കെ.പി.സി.സിക്കും ഡി.സി.സിക്കും മുന്നിൽ ഇക്കാര്യം ആവശ്യപ്പെടും.

രമ്യയുമായുള്ള കൈയ്യാങ്കളി പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതുകാരണമാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ തോറ്റതെന്നും വിലയിരുത്തി. അതിനിടെ കഴിഞ്ഞദിവസം രമ്യയുടെ മൂന്ന് പേഴ്സണൽ സ്റ്റാഫുകളിൽ രണ്ടു പേർ രാജിവച്ചിരുന്നു. എം.എൽ.എയുമായുള്ള ഭിന്നതയാണ് രാജിക്ക് കാരണമെന്നും ആക്ഷേപമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA