SignIn
Kerala Kaumudi Online
Sunday, 18 October 2026 1.59 AM IST

മോദിയെയും അമിത്ഷായെയും താഴെയിറക്കും: പ്രകാശ് രാജ്

d

കോഴിക്കോട്: മോദിയും അമിത്ഷായും നയിക്കുന്ന ഭരണകൂടത്തെ താഴെയിറക്കാനുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നതെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. ശ്രീലങ്കയിലും ബംഗ്ളാദേശിലും നേപ്പാളിലും നടന്നതുപോലെയായിരിക്കില്ലെന്നും മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ സംഘടിപ്പിച്ച ‘ജന്ദർമന്ദിർ’ സമരത്തിൽ മുഖ്യാതിഥിയായി അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയും അംബേദ്കറും ഭഗത് സിംഗുമാണ് തങ്ങളുടെ ആയുധം. രാജ്യത്തെ യുവജനങ്ങളുടെ ശബ്ദം അവസാനിപ്പിക്കാൻ കഴിയില്ല. അവരെ ജയിലിലടച്ചും മർദ്ദിച്ചും പീഡിപ്പിക്കുകയാണ് ഭരണകൂടം. എത്ര പേരെ അറസ്റ്റ് ചെയ്യാൻ കഴിയും. എത്ര ജന്തർമന്ദറുകൾ അടച്ചു പൂട്ടാൻ സാധിക്കും. ഒരു ജന്തർമന്ദർ അടച്ചാൽ കോഴിക്കോട് ബീച്ചിലേതു പോലെ ആയിരക്കണക്കിന് ജന്തർമന്ദറുകൾ ഓരോ നാട്ടിലും ഓരോ വീട്ടിലും ഉയരും. ഭരണകൂടം എത്രത്തോളം പ്രഹരം ഏൽപ്പിക്കുന്നുവോ അത്രത്തോളം ഭയം തുടച്ചു നീക്കപ്പെടും. നിങ്ങൾ ജയിലിൽ അടച്ചാൽ ജയിലും ഞങ്ങൾക്ക് ഭയരഹിതമാകും. രാജ്യത്ത് 30 കോടി വോട്ടുകൾ നീക്കം ചെയ്തു. അത് ദളിതരുടെയും മുസ്ലിംകളുടെയും കൃസ്ത്യാനികളുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും വോട്ടുകളാണ്. ഇത് ബി.ജെ.പിക്കെതിരായ കേവലമൊരു പ്രതിഷേധമല്ല. മറിച്ച് കൃത്യമായ തെളിവുകളുടെ പിൻബലത്തോടെ നടത്തുന്ന പ്രതിഷേധമാണെന്നും പ്രകാശ് രാജ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA