
തിരുവനന്തപുരം : പാരമ്പര്യ നാട്ടുവൈദ്യൻമാരുടെ തൊഴിൽ സംരക്ഷണത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും വേണ്ടി നിയമനിർമ്മാണം നടത്തണമെന്ന് സമസ്ത പാരമ്പര്യ നാട്ടുവൈദ്യ സംഘടനാ സംരക്ഷണ സമിതി സർക്കാറിനോട് ആവശ്യപ്പെട്ടു. പാരമ്പര്യ നാട്ടുവൈദ്യ ക്ഷേമനിധി ബോർഡ് രൂപീകരിക്കുക, പരമ്പരാഗത ചികിത്സാ രീതി സമുന്നയിപ്പിച്ച് പാരമ്പര്യ നാട്ടുവൈദ്യ കൗൺസിൽ രൂപീകരിക്കുക, പെൻഷൻ പദ്ധതികൾ ആവിഷ്ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന ചെയർമാൻ ജോർജ് വൈദ്യൻ കോട്ടയവും കൺവീനർ ഖലീലുദ്ദീൻ പൂയപ്പള്ളിലുമാണ് നിവേദനം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |