SignIn
Kerala Kaumudi Online
Monday, 19 October 2026 1.09 AM IST

വിവരമറിഞ്ഞത്‌ മാദ്ധ്യമങ്ങളിലൂടെ: മന്ത്രി ലിജു

f

ആലപ്പുഴ: ഹോർട്ടി വൈൻ വിൽപ്പന നടത്താൻ അനുമതി നൽകിയ വിവരം അറിഞ്ഞത്‌ മാദ്ധ്യമങ്ങളിലൂടെയെന്ന്‌ എക്സൈസ് മന്ത്രി എം.ലിജു. പുതിയ എക്സൈസ് കമ്മിഷണർ ചുമതലയേറ്റ് രണ്ട് ദിവസത്തിനകമാണ് ഉത്തരവിറങ്ങിയത്. സാങ്കേതികമായി ചിന്തിച്ചാൽ മന്ത്രിയുടെ മുന്നിൽ ഫയൽ വരണമെന്ന് നിർബന്ധമില്ല. എങ്കിലും മന്ത്രിയെ ഉൾപ്പെടെ അറിയിച്ച ശേഷം വേണമായിരുന്നു തീരുമാനം എടുക്കേണ്ടിയിരുന്നത്. കഴിഞ്ഞ സർക്കാരിന്റെ നയമായിരുന്ന 15% ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ ബേക്കറികളിൽ ലഭ്യമാകുന്നത് സമൂഹത്തിന് എത്രമാത്രം ഗുണകരമാണ് എന്നതിൽ സർക്കാരിന് ആശങ്കയുണ്ട്.

'സർക്കാർ നടപടി

അംഗീകരിക്കുന്നു'

മാള: ഹോർട്ടി വൈൻ വിൽപ്പനയ്ക്ക് അനുമതി ലഭിച്ച് ഒരുക്കങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെ വിലക്കിയ സർക്കാർ നടപടി അംഗീകരിക്കുന്നുവെന്ന് മാള പൂവത്തുശ്ശേരി അമ്പലനടയിലെ എം.ആർ.സി ബേക്കറി ഉടമ കൃഷ്ണകുമാർ. 10,000 രൂപ ലൈസൻസ് ഫീസ് അടച്ചു. ബേക്കറി ഒരുക്കങ്ങൾക്കായി അരലക്ഷത്തോളം ചെലവഴിച്ചു. അനുമതി ലഭിച്ച ശേഷം ചാലക്കുടി ബിവറേജസ് ഔട്ട്‌‌ലെറ്റിൽ നിന്ന് കഴിഞ്ഞ 17നാണ് ബോട്ടിലുകൾ വാങ്ങി ഗോഡൗണിൽ ഇറക്കിയത്. പ്രത്യേക റാക്കും ഒരുക്കി.

ജി.എസ്.ടിക്ക് പുറമേ കെ.ജി.എസ്.ടിയും അടച്ചു. എന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ല. ചെലവഴിച്ച പതിനായിരം രൂപ തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷ. ജൂൺ 21നാണ് വിൽപ്പനാനുമതി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ നൽകിയത്. നിയമപ്രകാരമാണ് അപേക്ഷ നൽകിയത്. അതിനാലാണ് അനുമതി കിട്ടിയതെന്നും കൃഷ്ണകുമാർ കേരളകൗമുദിയോട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MLIJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA