SignIn
Kerala Kaumudi Online
Monday, 19 October 2026 1.41 AM IST

കള്ളിന് വീര്യമുള്ള നിയമക്കുരുക്ക്

vb

കൊച്ചി: വിചിത്രവും കഠിനവുമായ നിയന്ത്രണം വർഷംതോറും ഏർപ്പെടുത്തി പരമ്പരാഗത കള്ളുവ്യവസായത്തെ തകർക്കുമ്പോഴാണ് ഇരട്ടിയിലേറെ ലഹരിയുള്ള ഹോർട്ടിവൈൻ ബേക്കറികൾ തോറും വിൽക്കാൻ എക്‌സൈസ് വകുപ്പ് അനുമതി നൽകിയത്. പരമാവധി 8.98 ശതമാനം ലഹരിയുള്ള കള്ള് വിൽക്കാൻ സ്‌കൂൾ, ആരാധനാലയങ്ങൾ എന്നിവയിൽ നിന്ന് 400 മീറ്ററാണ് ദൂരപരിധി. സ്വന്തമായി സൂക്ഷിക്കാനാവുക 1.5 ലിറ്റർ മാത്രം. ബാറിന് 200 മീറ്റർ മതി, 3.5 ലിറ്റർ സൂക്ഷിക്കുകയും ചെയ്യാം. ചെത്തുന്ന തെങ്ങിന് 50 മീറ്ററിനുള്ളിൽ വച്ച് ലൈസൻസി തന്നെ ഓൺലൈനായി ആപ്പിൽ അളവ് രേഖപ്പെടുത്തുന്നതും ഭൂഉടമയുടെ കരമടച്ച രസീത് നൽകലും തുടങ്ങി കർക്കശവ്യവസ്ഥകൾ ഡിസംബറിന് മുമ്പ് നടപ്പാക്കാനുള്ള തയ്യാറെടുപ്പും പുരോഗമിക്കുന്നുണ്ട്. കുപ്പിയിലടച്ച് കള്ള് വിതരണം ചെയ്യുന്നതിന് അനുമതി തേടി ഷാപ്പുടമകളും സംരംഭകരും വർഷങ്ങളായി പരിശ്രമിക്കുകയാണ്. സാങ്കേതികവിദ്യ അംഗീകാരത്തിനായി സർക്കാരിന്റെ മുന്നിലുണ്ട്. കയറ്റുമതി ചെയ്യാൻ മാത്രമായി ബോട്ട്ലിംഗിന് അനുമതി നൽകാനുള്ള ചട്ടഭേദഗതിയും സർക്കാരിന്റെ പരിഗണനയിലാണ്.

മദ്യവും നി​യന്ത്രണങ്ങളും

ആൾക്കഹോൾ(%).....ദൂരപരിധി(മീ.)......സൂക്ഷിക്കാവുന്ന അളവ് (ലിറ്റർ).....പ്രവർത്തന സമയം.....ലൈസൻസ് ഫീ

കള്ള്:..........8.98..................400....................................1.5..................................................................8 - 8.............................ഗ്രൂപ്പ് അടി​സ്ഥാനം

ബാർ:........42.86................200.....................................3.5.................................................................10 - 12...........................35 ലക്ഷം

ബി​യർ പാർലർ:.....6.... 200.......................................3.5..................................................................10 - 12...........................5 ലക്ഷം

4/5 സ്റ്റാർ ഹോട്ടൽ:........42.86.......50.....................3.5..................................................................10-12.............................35 ലക്ഷം

ഹോർട്ടി​ വൈൻ:.........15.................ഇല്ല...................ഇല്ല................................................................ഇല്ല...............................10,000

കള്ളുവ്യവസായം പ്രതിസന്ധിയിലാണ്. ചെത്താൻ തൊഴിലാളികളും കരാറുകാരും ഇല്ലാതാകുന്നു. പുതിയ ഷാപ്പു തുടങ്ങണമെങ്കിൽ ദൂരപരിധി വിലങ്ങുതടിയാണ്. ലക്ഷങ്ങളുടെ അന്നം മുട്ടിക്കുന്ന നിയന്ത്രണം ഒഴിവാക്കണം. വ്യവസായം ആധുനികവത്കരിക്കാൻ സമഗ്രനിയമപരിഷ്‌കരണം വേണം.

വി.കെ.അജിത് ബാബു, സെക്രട്ടറി
കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA