
1. സി.എ ഫൈനൽ അഡ്മിറ്റ് കാർഡ്: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഒഫ് ഇന്ത്യ നടത്തുന്ന 2026 നവംബർ സി.എ ഫൈനൽ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് eservices.icai.orgൽ പ്രസിദ്ധീകരിച്ചു. രണ്ടു ഗ്രൂപ്പായാണ് പരീക്ഷ. ഗ്രൂപ്പ് ഒന്ന് നവംബർ 2, 4, 6 തീയതികളിലും ഗ്രൂപ്പ് രണ്ട് 9, 11, 13 തീയതികളിലും നടക്കും.
2. യു.ജി.സി നെറ്റ് സമയക്രമത്തിൽ മാറ്റം: യു.ജി.സി നെറ്റ് ഡിസംബർ 2026 പരീക്ഷാ സമയക്രമത്തിൽ എൻ.ടി.എ മാറ്റം വരുത്തി. പുതിയ വിജ്ഞാപനമനുസരിച്ച് ഡിസംബർ 14 മുതൽ 18 വരെയും 21നും ആയിരിക്കും പരീക്ഷ. നേരത്തെ ഇത് ഡിസംബർ 14 മുതൽ 19 വരെയായിരുന്നു. അഡ്മിറ്റ് കാർഡ് ഡിസംബർ 7 മുതൽ ഡൗൺലോഡ് ചെയ്യാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |