SignIn
Kerala Kaumudi Online
Saturday, 31 October 2026 9.21 AM IST

'ബാർ ലൈസൻസ് നൽകിയത് ചട്ടപ്രകാരം'; സസ്‌പെൻഷനിലായ ഉദ്യോഗസ്ഥരെ ന്യായീകരിച്ച് എക്‌സൈസ് കമ്മീഷണർ

m-liju
മന്ത്രി എം ലിജു വാർത്താസമ്മേളനത്തിൽ സംസാരിച്ചപ്പോൾ

തിരുവനന്തപുരം: സർക്കാരിന്റെ അനുമതിയില്ലാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ് നൽകിയ സംഭവത്തിൽ ഉദ്യോ​ഗസ്ഥരെ ന്യായീകരിച്ച് എക്സൈസ് കമ്മീഷണർ‌. മൂന്ന് ബിയർ പാർലറുകൾക്ക് ബാർ ലൈസൻസ് നൽകിയത് ചട്ടപ്രകാരമാണെന്നും നിലവിലെ സർക്കാർ ഉത്തരവ് പ്രകാരമാണ് ലൈസൻസ് പുതുക്കി നൽകിയതെന്നും എക്സൈസ് കമ്മീഷണർ പറയുന്നു. എക്സൈസ് കമ്മീഷണർ ഇന്നലെ നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്.

ബാർ ലൈസൻസ് അനുവദിച്ച രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാരെ നേരത്തേ സസ്പെന്റ് ചെയ്‌തിരുന്നു. സസ്പെൻഷനിലായ എറണാകുളo ഡെപ്യൂട്ടി കമ്മീഷണർ കഴിഞ്ഞ ദിവസം 20,000 ലിറ്റർ സ്‌പിരിറ്റ് പിടികൂടിയിരുന്നു. ബിയർ പാർലർ ലൈസൻസുള്ളവർ ബാർ ലൈസൻസിന് അപേക്ഷിച്ചാൽ നൽകണമെന്നാണ് ഉത്തരവ്. എന്നാൽ, ഉത്തരവല്ല നയമാണ് പ്രധാനമെന്നാണ് വകുപ്പ് മന്ത്രി എം ലിജുവിന്റെ പ്രതികരണം. ഹൈക്കോടതിയിൽ സർക്കാർ അറിയിച്ച നിലപാടിന് വിരുദ്ധമാണ് ഉദ്യോഗസ്ഥരുടെ നടപടിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കമ്മീഷണറുടെ റിപ്പോര്‍ട്ട് തള്ളിയാണ് മന്ത്രി ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം കോട്ടയത്തെ ഒരു ബാറിനും എറണാകുളത്തെ രണ്ട് ബാറുകൾക്കുമാണ് തരംമാറ്റി ബാർ ലൈസൻസ് അനുവദിച്ചത്. പുതിയ മദ്യനയത്തിൽ തീരുമാനമാകുന്നത് വരെ പുതിയ ലൈസൻസുകൾ നൽകരുതെന്ന സർക്കാർ നിർദ്ദേശം ലംഘിച്ചാണ് ഈ ബാറുകൾക്ക് ഉദ്യോഗസ്ഥർ ലൈസൻസ് നൽകിയത്.

English Summary

Kerala Excise Commissioner defended officials who granted bar licences to three beer parlours, stating that the approvals followed existing government orders. However, the Excise Minister rejected the report, arguing that the licences violated the government's position on issuing new approvals until a new liquor policy is finalised.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA BAR LICENSE ISSUE, EXCISE COMMISSIONER REPORT, THREE BAR LICENSES KERALA, KERALA LIQUOR POLICY, BAR LICENSE CONTROVERSY MANGLISH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA