ആർ പ്രേംകുമാർ
കോഴിക്കോട്: ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ ആർ പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ ഹർജി നൽകും. കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകുക. നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് ചെയ്‌തതെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച കോടതി ഇന്നലെ ആർ പ്രേംകുമാറിനെ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.
മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ 300 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തൽ. ബിഎല്‍എമ്മിലെ മുന്‍ ജീവനക്കാരി സോണിയ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഇടുക്കി സ്വദേശിയുടെ പരാതിയിൽ കോതമംഗലം പൊലീസ് രജിസ്റ്റർ ചെയ്‌ത പുതിയ കേസിലും പ്രേംകുമാറിനെ അറസ്റ്റ് ചെയ്യാൻ സാദ്ധ്യതയുണ്ട്.
ചെയര്‍മാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു കോടി 60 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. എന്നാൽ, പ്രേംകുമാർ നിലവിൽ ബിഎൽഎം ചെയർമാൻ അല്ല. കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നാണ് പ്രേം കുമാറിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്‌തത്.
The Crime Branch is preparing to seek court permission to re-arrest R. Premkumar in the BLM financial fraud case. The initial investigation points to an alleged ₹300 crore fraud involving a multi-state cooperative society. Premkumar was released after the court found procedural lapses in his earlier arrest.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |