SignIn
Kerala Kaumudi Online
Saturday, 03 October 2026 5.41 PM IST

രാത്രി പത്തരയ്ക്ക് മെഡിക്കൽ കോളേജിൽ മിന്നൽ സന്ദർശനം നടത്തി മന്ത്രി വീണാ ജോർജ്; മടങ്ങിയത് മൂന്നു മണിക്കൂറിനു ശേഷം, വീഡിയോ വൈറൽ

veena-george

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അപ്രതീക്ഷിതമായി സന്ദർശനം നടത്തി ആരോഗ്യമന്ത്രി വീണാ ജോർജ്. യാതൊരു മുന്നറിയിപ്പും നൽകാതെ രാത്രി പത്തരയോടെയാണ് മന്ത്രി മെഡിക്കൽ കോളേജിൽ എത്തിയത്. ആദ്യം അത്യാഹിത വിഭാഗത്തിലെത്തിയ ശേഷം രോഗികളോടും അവർക്കൊപ്പം എത്തിയവരോടും സംസാരിക്കുകയായിരുന്നു.

മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനം നേരിട്ട് കണ്ട് മനസ്സിലാക്കാനെത്തിയ മന്ത്രി ഒബ്സർവേഷൻ റൂമുകൾ, വാർഡുകൾ എന്നിവ സന്ദർശിച്ചു. ആരോഗ്യ പ്രവർത്തകരുമായും സംസാരിച്ചു. മൂന്ന് മണിക്കൂറോളം മെഡിക്കൽ കോളേജിൽ ചിലവഴിച്ച ശേഷമാണ് മന്ത്രി അവിടം വിട്ടത്. മിന്നൽ സന്ദർശനത്തിന്റെ വീഡിയോ സഹിതം ആരോഗ്യ മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ മുന്നറിയിപ്പുകൾ നൽകാതെ ഇന്നലെ രാത്രി 10.30 യ്ക്ക് ശേഷം സന്ദർശനം നടത്തി. ആദ്യം കാഷ്വാലിറ്റിയിലാണ് എത്തിയത്. ഒബ്സർവേഷൻ റൂമുകൾ , വാർഡുകൾ എന്നിവ സന്ദർശിച്ചു. ജനങ്ങളുമായി ആശയവിനിമയം നടത്തി. മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരുമായി ആശയ വിനിമയം നടത്തി. മൂന്ന് മണിക്കൂറോളം മെഡിക്കൽ കോളേജിൽ ചെലവഴിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MINISTER, VEENA GEORGE, HEALTH MINISTER KERALA, TRIVANDRUM MEDICAL COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA