തിരുവനന്തപുരം: ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിയിൽ സസ്പെൻഷനിലുള്ള എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരായ വകുപ്പുതല അന്വേഷണത്തിന് മുതിർന്ന ഡി.ജി.പി യോഗേഷ് ഗുപ്തയെ നിയോഗിക്കും. മൂന്നു മാസം പൂർത്തിയായതിനു പിന്നാലെ സസ്പെൻഷൻ കാലാവധി 120ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. വകുപ്പുതല അന്വേഷണം വേഗത്തിലാക്കണമെന്ന് അജിത് സർക്കാരിന് അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് യോഗേഷ് ഗുപ്തയെ അന്വേഷണത്തിന് നിയോഗിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |