SignIn
Kerala Kaumudi Online
Thursday, 05 November 2026 4.11 PM IST

'വരുമാനം നോക്കി പ്രിയദർശിനിയിൽ സൗജന്യ യാത്ര'; പ്രചാരണത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കി ഗതാഗത മന്ത്രിയുടെ ഓഫീസ്‌

ksrtc
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഇനിമുതൽ വരുമാനം നോക്കി മാത്രമായിരിക്കും എന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ ​ഗതാ​ഗത മന്ത്രി സി.പി ജോണിന്റെ ഓഫീസ് പൊലീസിൽ പരാതി നൽകി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.പി സാജുവാണ് സംസ്ഥാന പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖറിന് പരാതി നൽകിയത്.

പ്രിയദർശിനി പദ്ധതിയുടെ ഗുണഭോക്താക്കളിൽ നിന്ന് സർക്കാർ ജീവനക്കാരെ പൂർണമായി ഒഴിവാക്കും എന്ന പോസ്റ്ററാണ് കഴിഞ്ഞ നാലഞ്ച് ​ദിവസങ്ങളിലായി ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം, വാട്സാപ്പ് തുടങ്ങിയവയിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. ഇതിനായി പ്രിയദർശിനി കാർഡ് ഇറക്കുമെന്നും പോസ്റ്ററിലുണ്ട്. സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തവരുടെ അക്കൗണ്ട് വിവരങ്ങളും പരാതിക്കൊപ്പം പൊലീസിന് കൈമാറിയിട്ടുണ്ട്.

ചില അക്കൗണ്ടുകളിൽ ഇത്തരം പോസ്റ്ററുകൾ പ്രചരിപ്പിച്ച് അഭിപ്രായ സർവേ തേടുകയും യുഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിക്കും ​ഗതാ​ഗത മന്ത്രിക്കുമെതിരെ അശ്ലീല കമന്റുകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. ഇവർക്കെതിരെ ഭാരതീയ ന്യായ സംഹിത 353, 356, 336 എന്നീ വകുപ്പുകൾ പ്രകാരം കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

അതേസമയം, വ്യാജപ്രചരണങ്ങൾ തള്ളിക്കളയണമെന്നും വനിതകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര തുടരുമെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ അറിയിച്ചു.

English Summary

Kerala Transport Minister C.P. John's office has filed a police complaint against fake social media posts claiming KSRTC free travel for women would become income-based and exclude government employees. The minister clarified that free travel for women and transgender individuals on KSRTC ordinary buses will continue unchanged. The complaint seeks action against those spreading misinformation and abusive content.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRIYADARSHINI SCHEME, KSRTC FREE TRAVEL, FREE BUS TRAVEL FOR WOMEN, KERALA KSRTC, PRIYADARSHINI CARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA