SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.51 AM IST

മഴ കനത്തിട്ടും വൈദ്യുതി ഉത്പാദനം പരിമിതം

1

തിരുവനന്തപുരം: കാലവർഷം ശക്തമായിട്ടും സംസ്ഥാനത്ത് വൈദ്യുതോദ്പാദനം ഉയർത്താനാവുന്നില്ല. ഡാമുകളിൽ നീരൊഴുക്ക് ഇനിയും ശക്തമാകാത്തതാണ് കാരണം. തിങ്കളാഴ്ച ജലവൈദ്യുത പദ്ധതികളിൽ നിന്ന് ഉത്പാദിപ്പിക്കാനായത് 13.9884 ദശ ലക്ഷം യൂണിറ്റ് മാത്രമാണ്. ഇടുക്കിയിൽ 22 ശതമാനം മാത്രമാണ് ജല നിരപ്പ്.
കഴിഞ്ഞ വർഷം ഇതേ സമയം 40 ദശ ലക്ഷം യൂണിറ്റിലേറെ വൈദ്യുതി ആഭ്യന്തരമായി ഉത്പാദിപ്പിച്ചിരുന്നു. ഇക്കൊല്ലം കാലവർഷം ജൂൺ മാസത്തിന്റെ തുടക്കത്തിൽ തന്നെ എത്തിയെങ്കിലും ജല വൈദ്യുത പദ്ധതി പ്രദേശങ്ങളിൽ പൊതുവെ മഴ കുറവായിരുന്നു. വരും ആഴ്ചകളിൽ മഴ ലഭിച്ചാൽ ഡാമുകളിൽ ജലനിരപ്പ് ഉയരുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ഇ.ബി.

അതേ സമയം മഴ കനത്തതോടെ, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ ഗണ്യമായ കുറവുണ്ടായി.85.6888 ദശ ലക്ഷം യൂണിറ്റായിരുന്നു തിങ്കളാഴ്ചയിലെ ഉപഭോഗം. ഇതിൽ 69 ദശ ലക്ഷം യൂണിറ്റ് പുറത്തു നിന്ന് വാങ്ങുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA