SignIn
Kerala Kaumudi Online
Sunday, 18 October 2026 2.09 AM IST

ചർച്ചകൾ ചോർന്നതിൽ ക്ഷുഭിതനായി എം.വി.ഗോവിന്ദൻ

aa

കൊല്ലം: വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിെലെ ചർച്ചകൾ ചോർന്നതിൽ ക്ഷുഭിതനായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. താൻ ക്ഷോഭിച്ചുവെന്ന തരത്തിലാകും നാളെ വാർത്തവരുന്നതെന്നും മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

കമ്മിറ്റിയിൽ പറഞ്ഞതും പറയാനാകാത്തതും മാദ്ധ്യമങ്ങളോട് പറയുകയാണ്. നേതൃനിരയിലുള്ള പലർക്കും രാഷ്ട്രീയ ധാരണയില്ലെന്നതിന്റെ തെളിവാണ് ഉയർന്നുവന്ന ചില ചർച്ചകൾ. തന്റെ ഭാര്യ എന്ന നിലയിലല്ല, ഏറെക്കാലമായി പ്രവർത്തന രംഗത്തുള്ള വനിതാ നേതാവ് എന്ന നിലയിലാണ് പി.കെ.ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാക്കിയത്. പിണറായി വിജയനും വീണ വിജയനും എതിരായ കേസ് ഇ.ഡി.എയുടെ രാഷ്ട്രീയ നാടകമാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ജില്ലയിലെ സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കുമെന്ന് ജില്ലാ സെക്രട്ടറി എസ്.സുദേവൻ മറുപടി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MVG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA