SignIn
Kerala Kaumudi Online
Thursday, 28 May 2026 11.05 PM IST

ചെമ്മീൻകറി കഴിച്ച് വീണ്ടും മരണം, കൊച്ചിയിൽ 46കാരൻ മരിച്ചു

sibin

കൊച്ചി: ചെമ്മീൻകറി കഴിച്ചതിനുപിന്നാലെ തളർച്ച നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് സ്വദേശി സിബിൻ ദാസാണ് (46) മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻകറി കഴിച്ച ശേഷം യുവാവിന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.

സിബിന്റെ ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. എൻജിൻ ഓയിലിന്റെ വിതരണക്കാരനായിരുന്ന സിബിൻ രണ്ട് കുട്ടികളുടെ പിതാവാണ്. ഭാര്യ സ്മിത മാൾട്ടയിൽ നഴ്സാണ്.

അടുത്തിടെ ചെമ്മീൻകറി കഴിച്ച് 20കാരിയും മരിച്ചിരുന്നു. പാലക്കാട് സ്വദേശിനി നിഖിതയാണ് മരിച്ചത്. ഈ മാസം ആറിനായിരുന്നു സംഭവം. ചെമ്മീൻകറി കഴിച്ച് യുവതിയുടെ ശരീരമാകെ ചൊറിഞ്ഞ് തടിച്ചിരുന്നു. ഇതിനുപിന്നാലെ നിഖിതയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയിൽ ഓപ്റ്റോമെസ്ട്രിസ്റ്റായിരുന്നു നിഖിത. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത്ത് ​ഗോപാല കൃഷ്ണന്റെയും നിഷയുടെയും മകളായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FOOD, POISON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA