SignIn
Kerala Kaumudi Online
Monday, 05 October 2026 10.44 PM IST

കരുവന്നൂർ പാലത്തിൽ നിന്ന് ചാടി ആത്മഹത്യയ്‌ക്ക് ശ്രമം; 51കാരനെ രക്ഷിച്ച് യുവാവ്

READ ENGLISH VERSION
karuvannur-bridge

തൃശൂർ: കരുവന്നൂർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി വീണ്ടും ആത്മഹത്യാശ്രമം. പല്ലിശ്ശേരി സ്വദേശി വാഴപ്പിള്ളി വീട്ടിൽ രാജേഷ് (51) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പുല്ലിൽ കുടുങ്ങിയ ഇയാളെ മൂർക്കനാട് സ്വദേശി റഷീദിന്റെ നേത്വത്തിൽ രക്ഷിച്ചു.


ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. പുഴയിൽ ചാടിയ ശേഷം ഒഴുകി പുല്ലിനിടയിൽ പെട്ട ആളെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് റഷീദ് സ്വന്തമായുള്ള ചെറിയ ബലൂണ്‍ വഞ്ചിയും ട്യൂബുമായെത്തി ആളെക്കയറ്റി ഉന്തി കരയിലെത്തിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് സ്വദേശിയായ രാജേഷ് സെക്യൂരിറ്റി ജീവനക്കാരനാണ്. പല്ലിശേരി അമ്പലത്തിന് പരിസരത്താണ് ഇപ്പോൾ താമസിക്കുന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് രാജേഷ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ കരുവന്നൂർ പാലത്തിൽ നിന്ന് ചാടിയ ഏഴുപേരിൽ ആറുപേരും മരിച്ചിരുന്നു. പാലം ആത്മഹത്യാ മുനമ്പാകുന്നതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. കഴിഞ്ഞയാഴ്ചയും 50കാരി പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARUVANNUR BRIDGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA