
അമൃതപുരി: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷം അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിൽ ഇന്ന് രാവിലെ 11ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രാവിലെ 7.30ന് അമ്മയുടെ പ്രഥമ ശിഷ്യനായ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗത്തോടെ ജന്മദിനാഘോഷം ആരംഭിക്കും. 9ന് വേദിയിലെത്തുന്ന അമ്മയെ വിശിഷ്ടവ്യക്തികൾ ചേർന്ന് സ്വീകരിക്കും. തുടർന്ന് ഗുരുപാദുക പൂജ, വിശ്വശാന്തി പ്രാർത്ഥന എന്നിവയ്ക്ക് ശേഷം അമ്മയുടെ അനുഗ്രഹ പ്രഭാഷണവും ഭജനയും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി വി.ഡി.സതീശൻ, കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരാപ്പു രാംമോഹൻ നായിഡു തുടങ്ങിയവർ പങ്കെടുക്കും. നേപ്പാൾ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മാതാ അമൃതാനന്ദമയി മഠം നൽകുന്ന രണ്ടുകോടി രൂപ ഇന്ത്യയിലെ നേപ്പാൾ അംബാസഡർ ഡോ.സുരേന്ദ്രഥാപയ്ക്ക് കൈമാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |