SignIn
Kerala Kaumudi Online
Friday, 03 July 2026 1.16 AM IST

'പിണറായി മുത്തച്ഛനെപ്പോലെയാകണം എന്നുവരെ കുട്ടികൾ പറയുന്നുണ്ട്'; നവകേരള സദസിന് വിദ്യാർത്ഥികൾ സ്വന്തം ഇഷ്ടപ്രകാരം വരുന്നതാണെന്ന് മന്ത്രി ആർ ബിന്ദു

READ ENGLISH VERSION
r-bindhu

പാലക്കാട്: നവകേരള സദസിൽ സ്കൂൾ വിദ്യാർത്ഥികളെ നിർബന്ധിച്ച് പങ്കെടുപ്പിക്കുന്നതല്ല അവർ സ്വന്തം ഇഷ്ടപ്രകാരം വരുന്നതാണെന്ന് മന്ത്രി ആർ ബിന്ദു. 'മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങിൽ വരാൻ വിദ്യാർത്ഥികൾക്ക് താൽപ്പര്യമുണ്ടാകും. മാദ്ധ്യമങ്ങൾക്ക് മുന്നിൽ വളരെ ജനപ്രിയമായാണ് മുഖ്യമന്ത്രിയെ അവർക്ക് കാണാൻ കഴിയുന്നത്. മുഖ്യമന്ത്രി അവരുടെ ഉറ്റ സുഹൃത്തിനെപ്പോലെയാണ്. പിണറായി മുത്തച്ഛനെപ്പോലെയാകണം എന്നുവരെ കുട്ടികൾ പറയുന്ന സ്ഥിതിയുണ്ട്.' - ആർ ബിന്ദു പറഞ്ഞു.

നവകേരള സദസിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിനെതിരെ ഹൈക്കോടതി നിലപാട് കടുപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. കുട്ടികളെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നത് ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു. ഇത് അവഗണിച്ച് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ഉത്തരവുണ്ടായിട്ടും സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കുന്നത് ഗൗരവകരമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കുഞ്ഞ് മനസുകളിൽ രാഷ്ട്രീയം കുത്തിവയ്‌ക്കേണ്ടെന്നും സർക്കാർ സ്വീകരിച്ച തുടർനടപടികൾ ഒരാഴ്ചയ്‌ക്കുള്ളിൽ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: R BINDHU, NAVAKERALA SADAS, PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA