SignIn
Kerala Kaumudi Online
Thursday, 06 August 2026 1.08 AM IST

മുല്ലപ്പെരിയാർ: മുഖ്യമന്ത്രിതല ചർച്ചയ്ക്ക് പരിഗണന

mullaperiyar

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരള- തമിഴ്‌നാട് മുഖ്യമന്ത്രിതല ചർച്ച ആലോചനയിലാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഉദ്യോഗസ്ഥ തല ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന തമിഴ്നാട് ബഡ്ജറ്രിലെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിഴിഞ്ഞം തുറമുഖത്തെ ഓഹരി കൈമാറ്റത്തിൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ എംപവേഡ് കമ്മിറ്റി പരിശോധന നടത്തിവരികയാണ്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കും.

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തെ അപകടങ്ങൾ ഒഴിവാക്കാനുള്ള പദ്ധതികൾ ഈ ആഴ്ച തുടങ്ങും. മുതലപ്പൊഴിയെ അപകട രഹിതമാക്കാനുള്ള ഹ്രസ്വകാല പദ്ധതികളാണ് ഇപ്പോൾ തുടങ്ങുന്നത്. ദീർഘകാല പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജ​ല​നി​ര​പ്പ് ​ഉ​യ​ർ​ത്തും
എ​ന്ന് ​ത​മി​ഴ്നാ​ട്

ചെ​ന്നൈ​:​ ​മു​ല്ല​പെ​രി​യാ​ർ​ ​അ​ണ​ക്കെ​ട്ടി​ന്റെ​ ​ജ​ല​നി​ര​പ്പ് ​ഉ​യ​ർ​ത്താ​ൻ​ ​എ​ല്ലാ​വി​ധ​ ​സ​മ്മ​ർ​ദ്ദ​വും​ ​ചെ​ലു​ത്തു​മെ​ന്ന് ​ഇ​ന്ന​ലെ​ ​ബ​ഡ്ജ​റ്റ് ​അ​വ​ത​ര​ണ​വേ​ള​യി​ൽ​ ​ത​മി​ഴ്നാ​ട് ​ധ​ന​മ​ന്ത്രി​ ​മാ​രി​ ​വി​ൽ​സ​ൺ​ ​പ​റ​ഞ്ഞു.
കാ​വേ​രി​ ​ന​ദീ​ജ​ല​ ​ത​ർ​ക്ക​ത്തി​ൽ​ ​അ​ർ​ഹ​ത​പ്പെ​ട്ട​ ​ജ​ലം​ ​നേ​ടി​യെ​ടു​ക്കു​മെ​ന്നും​ ​ഡ്ജ​റ്റി​ൽ​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MULLAPERIYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA