
വെഞ്ഞാറമൂട്: നഴ്സിംഗ് സേവനം ഒരു തൊഴിലിനപ്പുറം മനുഷ്യസ്നേഹവും കരുണയും സമർപ്പണബോധവും ഉൾക്കൊള്ളുന്ന മഹത്തായ ദൗത്യമാണെന്ന് ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു. ശ്രീ ഗോകുലം നഴ്സിംഗ് കോളേജിൽ സംഘടിപ്പിച്ച ഗ്രാജ്യൂവേഷൻ സെറിമണിയിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിന്റെ ഉദ്ഘാടനം കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ നിർവഹിച്ചു. ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോ.കെ.കെ.മനോജൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ മാനേജിംഗ് ഡയറക്ടർ ഡോ.ഷീജ ജി.മനോജൻ വിശിഷ്ടാതിഥിയായി. ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഡീൻ ഡോ.പി.ചന്ദ്രമോഹൻ,മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.കൃഷ്ണ .ജി.,നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ലഫ്ടനന്റ് കേണൽ പ്രൊഫ.മീരാ .കെ.പിള്ള,നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ പ്രൊഫ.സുലജ.വി,വൈസ് പ്രിൻസിപ്പൽ ഡോ.ലിജ ആർ.നാഥ്,പ്രൊഫ.ഡോ.ഹെപ്സിബാ,പ്രൊഫ.പ്രീത കരോളിൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഫോട്ടോ: ശ്രീ ഗോകുലം നഴ്സിംഗ് കോളേജിൽ സംഘടിപ്പിച്ച ഗ്രാജ്യൂവേഷൻ സെറിമണിയും കോളേജ് ഡേയും കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻ-സ് വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ ഉദ്ഘാടനം ചെയ്യുന്നു. ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഗോകുലം ഗോപാലൻ,വൈസ് ചെയർമാൻ ഡോ.കെ.കെ.മനോജൻ, ഡോ.ഷീജ ജി.മനോജൻ എന്നിവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |