SignIn
Kerala Kaumudi Online
Sunday, 09 August 2026 2.06 AM IST

സ്‌കൂൾ ക്വിസ് വിവാദം:നടപടിയുണ്ടാകുമെന്ന് മന്ത്രി ഷംസുദ്ദീൻ 

aa

തിരുവനന്തപുരം: സ്‌കൂൾ ക്വിസ് മത്സരത്തിൽ സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി ഉൾപ്പെട്ടതിൽ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ.അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി.ഫ്രീഡം ക്വിസ് എന്ന പേരിൽ സംഘടിപ്പിച്ച മത്സരം സാമൂഹ്യ ശാസ്ത്ര ക്ലബിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ പ്രവർത്തന കലണ്ടറിൽ തീരുമാനിക്കാത്ത പരിപാടിയാണെന്ന് മന്ത്രി പറഞ്ഞു.സംഭവത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി നേരത്തെ റിപ്പോർട്ട് തേടിയിരുന്നു. കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ സ്‌കൂളുകളിൽ നടത്തിയ ക്വിസിലാണ് വിവാദമുണ്ടായത്. പ്രദേശികമായി അനൗദ്യോഗികമായി ചോദ്യങ്ങൾ നിർമ്മിച്ച് മത്സരം നടത്താൻ വിദ്യാഭ്യാസ വകുപ്പോ, സാമൂഹ്യ ശാസ്ത്ര ക്ലബ്ബോ ആരെയും ചുമതലപ്പെട്ടുത്തിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: N SHAMSUDHEEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA