
ന്യൂഡൽഹി: സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ്-എസ്.എസ് 2025 കൗൺസലിംഗിന്റെ രണ്ടാം റൗണ്ട് രജിസ്‌ട്രേഷൻ ഷെഡ്യൂൾ പുതുക്കി മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി.
ഡൽഹി ഹൈക്കോടതി നിർദേശപ്രകാരമാണ് നേരത്തെ പുറത്തിറക്കിയ അറിയിപ്പ് പിൻവലിച്ച് പുതുക്കിയ തീയതി പുറത്തുവിട്ടത്. നടപടിക്രമങ്ങൾ സുതാര്യമാക്കാനും വിദ്യാർത്ഥികൾക്ക് വ്യക്തത നൽകാനുമാണ് പുതിയ ക്രമീകരണം.
കൗൺസലിംഗിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ എം.സി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ നിർദേശങ്ങൾ പരിശോധിച്ച് നിശ്ചിത സമയത്തിനുള്ളിൽ രജിസ്‌ട്രേഷൻ, ചോയ്സ് ഫില്ലിംഗ് തുടങ്ങിയവ പൂർത്തിയാക്കണം.
സൂപ്പർ സ്‌പെഷ്യാലിറ്റി കോഴ്സുകളായ ഡി.എം, എം.സി.എച്ച് തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി കാത്തിരിക്കുന്ന ഡോക്ടർമാർക്ക് പുതിയ ഷെഡ്യൂൾ ആശ്വാസമായി. കൗൺസലിംഗ് പൂർത്തിയാകുന്നതോടെ രാജ്യത്തെ മെഡിക്കൽ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്താനാകുമെന്നാണ് പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |